തെളിവെടുപ്പിനിടെ പ്ര​തിക്കുനേരെ നാ​ട്ടു​കാ​ര്‍ പാ​ഞ്ഞ​ടു​ത്തു
Friday, August 12, 2022 11:38 PM IST
തി​രു​വ​ന​ന്ത​പു​രം : കേ​ശ​വ​ദാ​സ​പു​രം മ​നോ​ര​മ വ​ധ​ക്കേ​സ് പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ച​പ്പോ​ൾ പ്ര​തി​ക്കു നേ​രെ നാ​ട്ടു​കാ​ര്‍ പാ​ഞ്ഞ​ടു​ത്തു. പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ൽ സം​ർ​ഷാ​വ​സ്ഥ ഒ​ഴി​വാ​യി. പ്ര​തി​യു​മാ​യി ആ​ദ്യം തെ​ളി​വെ​ടു​ത്ത​ത് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ കി​ണ​റി​ന് സ​മീ​പ​മാ​യി​രു​ന്നു.​
മ​നോ​ര​മ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍ ഇ​ട്ട​ത് എ​ങ്ങ​നെ​യെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് വി​വ​രി​ച്ചു. തു​ട​ർ​ന്ന് കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​ത്തി ഉ​പേ​ക്ഷി​ച്ച സ്ഥ​ല​വും കാ​ട്ടി​ക്കൊ​ടു​ത്തു. വീ​ടി​ന് പു​റ​ത്ത് മ​റാ​ഡി​നോ​ട് ചേ​ര്‍​ന്ന ഓ​ട​യി​ല്‍ കു​ത്തി നി​ല്‍​ക്കു​ന്ന നി​ല​യി​ലാ​ണ് ക​ത്തി ല​ഭി​ച്ച​ത്. വീ​ടി​ന്‍റെ കോ​മ്പൗ​ണ്ടി​ലെ ഓ​ട​യി​ലാ​ണി​ട്ട​തെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം ഓ​ട​വൃ​ത്തി​യാ​ക്കി​യ​പ്പോ​ള്‍ ക​ത്തി പു​റ​ത്തെ ചാ​ലി​ല്‍ വീ​ണ​താ​കാ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തെ​ളി​വെ​ടു​പ്പി​നിടെ മ​നോ​ര​മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് എ​ങ്ങ​നെ​യെ​ന്ന് പ്ര​തി വി​വ​രി​ച്ചു. മ​നോ​ര​മ ഒ​റ്റ​ക്കാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് വീ​ട്ടി​ല്‍ എ​ത്തി​യ​തെ​ന്നും പ്ര​തി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. മു​ന്‍​പ​രി​ച​യ​മു​ള്ള​ത് കൊ​ണ്ട് പ്ര​തി വി​ളി​ച്ച​പ്പോ​ള്‍ മ​നോ​ര​മ പു​റ​ത്തേ​ക്ക് വ​ന്നു. പൂ ​വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.
വീ​ടി​ന്‍റെ പി​ന്‍​വ​ശ​ത്തെ ചെ​മ്പ​ര​ത്തി ചെ​ടി​യി​ല്‍ നി​ന്ന് പൂ ​പ​റി​ച്ച് ന​ല്‍​കു​ന്ന​തി​നി​ടെ മേ​നാ​ര​മ​യെ പി​ന്നി​ല്‍ നി​ന്ന് ആ​ക്ര​മി​ച്ചെ​ന്ന് ആ​ദം അ​ലി പ​റ​ഞ്ഞു. ക​ത്തി​കൊ​ണ്ട് ക​ഴു​ത്ത് മു​റി​ച്ചു. നി​ല​വി​ളി​ച്ച​പ്പോ​ള്‍ സാ​രി ചു​റ്റി ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്നു. ഏ​ഴ​ടി​യോ​ളം താ​ഴ​ച​യു​ള്ള അ​യ​ല്‍​വീ​ടി​ന്‍റെ മ​തി​ല്‍​ക്കെ​ട്ട് ക​ട​ന്ന് മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍ എ​ത്തി​ച്ച​ത് എ​ങ്ങ​നെ​യെ​ന്നും പ്ര​തി കാ​ണി​ച്ചു​കൊ​ടു​ത്തു.
മോ​ഷ്ടി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നും കൂ​ടു​ത​ല്‍ തെ​ളി​വെ​ടു​പ്പി​നാ​യി പ്ര​തി​യെ ചെ​ന്നൈ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കുമെന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
മെ​ഡി​ക്ക​ൽ കോ​ള​ജ് സി​ഐ ഹ​രി​ലാ​ലി​ന്‍റെ നേ​തൃത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് തെ​ളി​വെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ്ര​തി​യെ വി​ശ​ദ​മാ​യ തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​നും ചോ​ദ്യം ചെ​യ്യാ​നും കോ​ട​തി ഒ​ന്പ​ത് ദി​വ​സ​ത്തേ​ക്കാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രി​ക്കു​ന്ന​ത്.