ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ
Friday, August 12, 2022 11:38 PM IST
വി​ഴി​ഞ്ഞം: ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​രെ എ​ക്സൈ​സ് സം​ഘം വി​ഴി​ഞ്ഞ​ത്തു നി​ന്ന് പി​ടി​കൂ​ടി. വി​ഴി​ഞ്ഞം പ​ള്ളി​ത്തു​റ പു​ര​യി​ട​ത്തി​ൽ ഇ​മാ​നു​വ​ൽ (25) കോ​ട്ട​പ്പു​റം തു​ല​വി​ള സ്വ​ദേ​ശി സ്റ്റെ​നി​ൻ(​ജി​ക്കു- 21) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യ​ത്. ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി നെ​യ്യാ​റ്റി​ൻ​ക​ര​റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ അ​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ഴി​ഞ്ഞം ഭാ​ഗ​ത്തു ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​നി​ടെ​യാ​ണ് വി​ഴി​ഞ്ഞം ജം​ഗ്ഷ​ന് സ​മീ​പ​ത്ത് നി​ന്ന് 50 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്.
റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ അ​ജീ​ഷ്, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ശാ​ന്ത്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ടോ​ണി, പ്ര​സ​ന്ന​ൻ, അ​നീ​ഷ്, ഉ​മാ​പ​തി വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ജീ​ന, എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.