വ​യോ​ജ​ന സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണം : മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Friday, August 12, 2022 11:38 PM IST
തി​രു​വ​ന​ന്ത​പു​രം : ഏ​ളം​കു​ള​ത്ത് നി​യ​മ വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ​യോ​ജ​ന സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​നെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു . ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ യ​ഥാ​സ​മ​യം പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​മ​വി​രു​ദ്ധ​മാ​യും മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സാ​മൂ​ഹി​ക ക്ഷേ​മ​വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കും ഡ​യ​റ​ക്ട​ർ​ക്കും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി. വ​യോ​ജ​ന​ങ്ങ​ളോ​ടും ഭി​ന്ന​ശേ​ഷി​ക്കാ​രോ​ടും ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന വ​ഞ്ച​ന​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ആ​വി​ഷ്ക്ക​രി​ച്ച് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
വ​യോ​ജ​ന​ങ്ങ​ളെ പാ​ർ​പ്പി​ക്കാ​ൻ അം​ഗീ​കാ​ര​മു​ള്ള വ​യോ​ജ​ന സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ സെ​റി​ബ​റ​ൽ പാ​ൾ​സി രോ​ഗ​മു​ള്ള 35 കാ​ര​നെ പാ​ർ​പ്പി​ച്ച് മ​തി​യാ​യ ഭ​ക്ഷ​ണ​മോ ചി​കി​ത്സ​യോ ന​ൽ​കാ​തെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്. രോ​ഗി​യു​ടെ സ​ഹോ​ദ​ര​നി​ൽ നി​ന്നും 50,000 രൂ​പ അ​ഡ്വാ​ൻ​സും 20,000 രൂ​പ വീ​തം മാ​സ​ഫീ​സും വാ​ങ്ങി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ ആ​രോ​ഗ്യ​വാ​നാ​യി​രു​ന്ന രോ​ഗി​യെ പ​ട്ടി​ണി​ക്കി​ട്ട് ചി​കി​ത്സ നി​ഷേ​ധി​ച്ചെ​ന്നും പ​രാ​തി​യി​ലു​ണ്ട്. പ​ര​സ​ഹാ​യ​മി​ല്ലാ​തെ എ​ഴു​ന്നേ​ൽ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത രോ​ഗി​ക്ക് വ​സ്ത്രം പോ​ലും നി​ഷേ​ധി​ച്ച​താ​യി ആ​ന​യ​റ സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​മ്മീ​ഷ​ൻ ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​റി​ൽ നി​ന്നും അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വാ​ങ്ങി. സ്ഥാ​പ​ന​ത്തി​ന് വ​യോ​ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ ഓ​ർ​ഫ​നേ​ജ് ക​ൺ​ട്രോ​ൾ ബോ​ർ​ഡി​ന്‍റെ അം​ഗീ​കാ​ര​മു​ണ്ട്. എ​ന്നാ​ൽ അം​ഗീ​കാ​ര​ത്തി​ന് വി​രു​ദ്ധ​മാ​യി 60 വ​യ​സ്‌ പൂ​ർ​ത്തി​യാ​കാ​ത്ത 10 പേ​രെ താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ൾ കൂ​ടി ഇ​വ​ർ ന​ട​ത്തു​ന്നു​ണ്ട്. 10,000 മു​ത​ൽ 45,000 രൂ​പ വ​രെ ഫീ​സാ​യി ഈ​ടാ​ക്കു​ന്നു​ണ്ട്.
വി​ടു​ത​ൽ സ​മ​യ​ത്ത് അ​ഡ്വാ​ൻ​സ് തു​ക തി​രി​കെ ന​ൽ​കാ​റി​ല്ല. ഡോ​ക്ട​റും ന​ഴ്സും ഇ​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. സാ​മ്പ​ത്തി​ക ലാ​ഭം മാ​ത്രം ക​ണ്ടാ​ണ് പ​രാ​തി​ക്കാ​ര​ന്‍റെ സ​ഹോ​ദ​ര​നെ സ്ഥാ​പ​നം പാ​ർ​പ്പി​ച്ച​തെ​ന്നും സ്ഥാ​പ​ന​ത്തി​ന്‍റെ ലൈ​സ​ൻ​സ് റ​ദാ​ക്കേ​ണ്ട​താ​ണെ​ന്നും ശ്രീ​കാ​ര്യം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​താ​യി വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ പ​രാ​തി​ക്കാ​ര​ന്‍റെ സ​ഹോ​ദ​ര​നു​ള്ള​ത് ആ​രോ​ഗ്യം ക്ഷ​യി​ക്കു​ന്ന രോ​ഗ​മാ​ണെ​ന്നും ഇ​തി​ന് ഫ​ല​പ്ര​ദ​മാ​യ മ​രു​ന്ന് ല​ഭ്യ​മ​ല്ലെ​ന്നും ഇ​തെ​ല്ലാം പ​രാ​തി​ക്കാ​ര​ൻ സ​മ്മ​തി​ച്ച​താ​ണെ​ന്നും വ​യോ​ജ​ന സം​ര​ക്ഷ​ണ കേ​ന്ദ്ര അ​ധി​കൃ​ത​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.