ക​ല്ലു​വെ​ട്ടാ​ൻ കു​ഴിയിൽ വീ​ട്ടി​ലും ക​ട​യി​ലും മോ​ഷ​ണം
Friday, August 12, 2022 11:36 PM IST
കോ​വ​ളം: ക​ല്ലു​വെ​ട്ടാ​ൻ കു​ഴി അം​ബേ​ദ്ക​ർ ഗ്രാ​മ​ത്തി​ൽ വീ​ട്ടി​ലും ക​ട​യി​ലും മോ​ഷ​ണം. അം​ബേ​ദ്ക​ർ ഗ്രാ​മ​ത്തി​ൽ ബാ​ങ്കു​ദ്യോ​ഗ​സ്ഥ​നാ​യ സ​ജി​ത് കു​മാ​റി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു ആ​ദ്യ​ക​വ​ർ​ച്ച. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ല​മാ​ര​ക​ളി​ലും മു​റി​യി​ലും സൂ​ക്ഷി​ച്ചി​രു​ന്ന ചെ​മ്പ് വി​ള​ക്കു​ക​ളും പാ​ത്ര​ങ്ങ​ളു​മാ​ണ് ക​വ​ർ​ന്നു. വീ​ടി​ന്‍റെ മ​റ്റു​മു​റി​ക​ളി​ലും ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ സാ​ധ​ന​ങ്ങ​ളും മ​റ്റു​വ​സ്തു​ക്ക​ളും വാ​രി​വ​ലി​ച്ചി​ട്ടി​രു​ന്ന​താ​യും ക​ണ്ടെ​ത്തി. സ​മീ​വാ​സി​യു​ടെ സ്കൂ​ട്ട​ർ രാ​ത്രി കാ​ല​ത്ത് ഈ ​വീ​ട്ടു​വ​ള​പ്പി​ലാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ സ്കൂ​ട്ട​ർ എ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ൽ കാ​ണു​ക​യാ​യി​രു​ന്നു. ക​ല്ലു​വെ​ട്ടാ​ൻ കു​ഴി​യി​ൽ ക്രൈ​സ്റ്റ് കോ​ള​ജി​ന് സ​മീ​പം ശാ​ന്താ​ല​യം വീ​ട്ടി​ൽ സു​കു​മാ​ര​ൻ നാ​യ​രു​ടെ ക​ട​യു​ടെ വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ചാ​ണ് ക​ട​യി​ൽ നി​ന്ന് സി​ഗ​റ​റ്റ് പാ​ക്ക​റ്റു​ക​ളും ലൈ​റ്റ​റു​ക​ളും ക​വ​ർ​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ടി​ട​ങ്ങ​ളി​ലും കോ​വ​ളം പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.​ഡോ​ഗ് സ്ക്വാ​ഡ്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ, ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സ്ഥ​ല​തെ​ത്തി.അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി കോ​വ​ളം എ​സ്എ​ച്ച്ഒ ജി.​പ്രൈ​ജു അ​റി​യി​ച്ചു.