കു​ഞ്ഞു​കൃ​ഷ്ണ നാ​ടാ​രു​ടെ പൂ​ർ​ണ​കാ​യ പ്ര​തി​മ സ​മ​ർ​പ്പ​ണം
Friday, August 12, 2022 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ൻ എം​എ​ൽ​എ കു​ഞ്ഞു​കൃ​ഷ്ണ നാ​ടാ​രു​ടെ പൂ​ർ​ണ​കാ​യ വെ​ങ്ക​ല പ്ര​തി​മ​യു​ടെ സ​മ​ർ​പ​ണം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് കാ​ഞ്ഞി​രം​കു​ളം ജം​ഗ്ഷ​നി​ൽ ന​ട​ക്കു​മെ​ന്ന് കു​ഞ്ഞു​കൃ​ഷ്ണ​ൻ നാ​ടാ​ർ സാം​സ്കാ​രി​ക സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ മു​ട​വ​ൻ​മു​ക​ൾ ര​വി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മു​ൻ മ​ന്ത്രി എം.​ആ​ർ. ര​ഘു​ച​ന്ദ്ര​ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​തി​മ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത കാ​നാ​യി കു​ഞ്ഞി​രാ​മ​ൻ പ്ര​തി​മ നാ​ടി​ന് സ​മ​ർ​പ്പി​ക്കും.

കു​വൈ​റ്റ് ക​ല ട്ര​സ്റ്റ് അ​വാ​ർ​ഡ് അ​ശോ​ക​ൻ ച​രു​വി​ലി​ന്

തി​രു​വ​ന​ന്ത​പു​രം: കു​വൈ​റ്റ് ക​ല (കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ) ട്ര​സ്റ്റി​ന്‍റെ പു​ര​സ്കാ​ര​ത്തി​ന് പ്ര​മു​ഖ ചെ​റു​ക​ഥാ​കാ​ര​ൻ ആ​ശോ​ക​ൻ ച​രു​വി​ൽ അ​ർ​ഹ​നാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 50,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് കൊ​ല്ലം ക​ട​പ്പാ​ക്ക​ട സ്പാ​ർ​ട്സ് ക്ല​ബി​ൽ 21ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കു​വൈ​റ്റ് ക​ല ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എ.​കെ. ബാ​ല​ൻ, സെ​ക്ര​ട്ട​റി സു​ദ​ർ​ശ​ന​ൻ ക​ള​ത്തി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ.​സ​ജി, ട്ര​സ്റ്റ് അം​ഗം ച​ന്ദ്ര​മോ​ഹ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.