വി​തു​ര​യി​ൽ വീ​ണ്ടും കാ​ട്ടു​പോ​ത്തി​റ​ങ്ങി
Friday, August 12, 2022 11:36 PM IST
വി​തു​ര: വി​തു​ര​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ കാ​ട്ടു​പോ​ത്തു​ക​ൾ പ​രി​ഭ്രാ​ന്തി പ​ര​ത്തി. വി​തു​ര ച​ന്ത​മു​ക്ക് ഗോ​കു​ൽ എ​സ്റ്റേ​റ്റി​ലാ​ണ് കാ​ട്ടു​പോ​ത്തു​ക​ൾ കൂ​ട്ട​മാ​യി ഇ​റ​ങ്ങി​യ​ത്. രാ​വി​ലെ റ​ബ​ർ ടാ​പ്പിം​ഗി​നെ​ത്തി​യ​വ​രാ​ണ് കാ​ട്ടു​പോ​ത്തു​ക​ളെ ക​ണ്ട​ത്. ആ​റു പോ​ത്തു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. ബ​ഹ​ള​മു​ണ്ടാ​ക്കി ഓ​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ശ്ര​മം വി​ജ​യി​ച്ചി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്തി​ലെ മ​രു​താ​മ​ല,മ​ണി​തൂ​ക്കി, പൊ​ന്നാം​ചു​ണ്ട്, ശാ​സ്താം​കാ​വ്,പു​ളി​ച്ചാ മ​ല, കാ​ല​ങ്കാ​വ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി കാ​ട്ടു​പോ​ത്ത് ഭീ​ഷ​ണി​യി​ലാ​ണ്.

ആ​ദി​വാ​സി മേ​ഖ​ല​ക​ളോ​ട് ചേ​ർ​ന്ന വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് പ്ര​ധാ​ന പാ​ത​യി​ൽ ഉ​ൾ​പ്പ​ടെ കാ​ട്ടു​പോ​ത്ത് ഇ​റ​ങ്ങു​ന്ന​താ​ണ് നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ഴ്ത്തു​ന്ന​ത്. മ​ണി​തൂ​ക്കി വാ​ർ​ഡി​ൽ ശി​വ​ൻ​കു​ട്ടി, വി​തു​ര തേ​വി​യോ​ട് സ്വ​ദേ​ശി ബാ​ബു, തൊ​ളി​ക്കോ​ട് പു​ളി​ച്ചാ​മ​ല ചൂ​ട​ൽ​മ​ൺ​പു​റം സ്വ​ദേ​ശി റെ​ജി, ചേ​ന്ന​ൻ​പാ​റ സ്വ​ദേ​ശി സ​തീ​ഷ്, ചാ​യം മാ​ട​ൻ​പാ​റ സ്വ​ദേ​ശി അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ​ക്ക് കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. വി​തു​ര,തൊ​ളി​ക്കോ​ട്, ന​ന്ദി​യോ​ട്,പെ​രി​ങ്ങ​മ്മ​ല,ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ട്ടു​പോ​ത്തി​ന്‍റെ ശ​ല്യം രൂ​ക്ഷ​മാ​ണ്.