നാ​ട​ൻ ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച സം​ഭ​വം: ശേ​ഷി​ച്ച ബോം​ബ് നി​ര്‍​വീ​ര്യ​മാ​ക്കി
Friday, August 12, 2022 12:17 AM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട​യി​ല്‍ നാ​ട​ന്‍ ബോം​ബ് പൊ​ട്ടി ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക്കു പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ മീ​തി​മ​ല​യി​ൽ ക​ണ്ടെ​ത്തി​യ ബോം​ബ് ബോം​ബ് സ്ക്വാ​ഡ് നി​ര്‍​വീ​ര്യ​മാ​ക്കി. നാ​ട​ൻ ബോം​ബ് പൊ​ട്ടി​യ സ്ഥ​ല​ത്തി​ന്‍റെ പ​രി​സ​ര​ത്തു നി​ന്നാ​ണ് ബോം​ബ് ക​ണ്ടെ​ത്തി​യ​ത്.

വെ​ള്ള​റ​ട എ​സ്എ​ച്ച്ഒ മൃ​ദു​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ബോം​ബ് സ്ക്വാ​ഡി​ലെ എ​സ്ഐ അ​നി​ല്‍, എ​സ്ഐ ആ​ന്‍റ​ണി ജോ​സ​ഫ് നെ​റ്റോ, എ​എ​സ്ഐ ശ്രീ​കു​മാ​ര്‍, അ​ജി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

നി​ര്‍​വീ​ര്യ​മാ​ക്കി​യ ബോം​ബ് തീ​വ്ര​ശേ​ഷി​യു​ള്ള​താ​ണെ​ന്ന് ബോം​ബ് സ്ക്വാ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. ഒ​രു മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ബോം​ബ് നി​ര്‍​വീ​ര്യ​മാ​ക്കി​യ​ത്. വെ​ള്ള​റ​ട മീ​തി​മ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നാ​ട​ൻ ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റ​ത്. കാ​ട്ടു​പ​ന്നി​യെ കു​ടു​ക്കു​ന്ന​തി​നാ​യി മീ​തി​മ​ല​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യ രീ​തി​യി​ൽ നാ​ട​ൻ ബോം​ബ് വ​ക്കാ​റു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.