ചാരായംവാ​റ്റ്: ഒ​രാ​ൾ പി​ടി​യി​ൽ
Friday, August 12, 2022 12:17 AM IST
കാ​ട്ടാ​ക്ക​ട : അ​ഗ​സ്ത്യ വ​ന​ത്തി​ൽ ചാ​രാ​യം വാ​റ്റി​യ കേ​സി​ൽ ഒ​രാ​ളെ എ​ക​്സൈ​സ് പി​ടി​കൂ​ടി. കോ​ട്ടൂ​ർ ചോ​ന​ൻ​പാ​റ സെ​റ്റി​ൽ​മെ​ന്‍റി​ലെ അ​രി​യാം​വി​ള​യി​ൽ സോ​മ​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്10 ലി​റ്റ​ർ ചാ​രാ​യ​വും കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ശ്യാം ​കു​മാ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ കു​റേ​നാ​ളാ​യി ഇ​യാ​ൾ വ​ന​ത്തി​ന​ക​ത്ത് വാ​റ്റ് ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.