സെ​ക്ര​ട്ട​റി അ​വ​ധി​യി​ൽ; വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ ഫ​യ​ലു​ക​ൾ നീ​ങ്ങു​ന്നി​ല്ല
Friday, August 12, 2022 12:17 AM IST
കാ​ട്ടാ​ക്ക​ട: വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഫ​യ​ലു​ക​ൾ നീ​ങ്ങാ​ത്ത കാ​ര​ണം ജ​ന​ങ്ങ​ൾ വ​ല​യു​ന്നു. കെ​ട്ടി​ട നി​ർ​മാ​ണം, പെ​ർ​മി​റ്റ് ക​ട​ക​ളു​ടെ ലൈ​സ​ൻ​സ്, ഇ​ത​ര നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ളു​ടെ ലൈ​സ​ൻ​സ്, വീ​ടു​ക​ൾ​ക്ക് ന​മ്പ​റി​ട​ൽ തു​ട​ങ്ങി വി​വി​ധ ഫ​യ​ലു​ക​ളാ​ണ് സെ​ക്ര​ട്ട​റി​യു​ടെ മേ​ശ​പ്പു​റ​ത്ത് അ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. 1200ഓ​ളം ഫ​യ​ലു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ന്‍റെ പി​ടി​പ്പു​കേ​ടാ​ണ് അ​പേ​ക്ഷ​ക​ളി​ൽ മ​റു​പ​ടി ന​ൽ​കാ​ത്ത​തും ലൈ​സ​ൻ​സു​ക​ൾ ന​ൽ​കാ​ത്ത​തെ​ന്നു​മാ​ണ് ആ​രോ​പ​ണം. എ​ന്നാ​ല് കോ​ൺ​ഗ്ര​സ്‌ ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ലെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ന്ന​പ്പോ​ൾ ഇ​ട​തു അ​നു​ഭാ​വി​യാ​യ സെ​ക്ര​ട്ട​റി വ​ന്ന​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നും പു​തി​യ സെ​ക്ര​ട്ട​റി ചു​മ​ത​ല​യേ​റ്റ​തി​നു ശേ​ഷം അ​വ​ധി​യി​ൽ പോ​യ ദി​വ​സ​ങ്ങ​ളാ​ണ് കൂ​ടു​ത​ലെ​ന്നും ഭ​ര​ണ​പ​ക്ഷം തി​രി​ച്ച​ടി​ക്കു​ന്നു.

കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ്‌ ഭ​രി​ക്കു​ന്ന ഏ​ക പ​ഞ്ചാ​യ​ത്ത് എ​ന്ന നി​ല​യ്ക്ക് ഇ​വി​ടു​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ദീ​ഭ​വി​പ്പി​ക്കു​ന​തി​ന​യു​ള്ള ഗൂ​ഢ​നീ​ക്കം ന​ട​ക്കു​ന്ന​താ​യും പ്ര​സി​ഡ​ന്‍റ് പ​റ​യു​ന്നു. അ​തേ​സ​മ​യം സെ​ക്ര​ട്ട​റി​ക്ക് സ്ഥ​ലം​മാ​റ്റം ആ​യ​താ​ണ് അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​മെ​ന്നാ​ണ് സെ​ക്ര​ട്ട​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ൽ​കു​ന്ന വി​വ​രം.

അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​ക്ക് ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​ധാ​ന ഫ​യ​ലു​ക​ൾ ഒ​ന്നും തീ​ർ​പ്പാ​ക്ക​പ്പെ​ടു​ന്നി​ല്ല. സെ​ക്ര​ട്ട​റി മാ​റ്റി​വ​ച്ച ഫ​യ​ലു​ക​ൾ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി തീ​ർ​പ്പാ​ക്കി​യാ​ൽ ഇ​ത് പി​ന്നീ​ട് ആ​ക്ഷേ​പ​ങ്ങ​ൾ​ക്ക് ഇ​ട​വ​രും എ​ന്ന​താ​ണ് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യെ കു​ഴ​യ്ക്കു​ന്ന​ത്.