മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി
Friday, August 12, 2022 12:17 AM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് ക​ള്ളി​മൂ​ട് വാ​ര്‍​ഡും വെ​ള്ള​റ​ട ജ​ന്‍ ഔ​ഷ​ധി​യും സം​യു​ക്ത​മാ​യി മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. കാ​സാ റോ​ഡ് ക്രൈ​സ്റ്റ് ദി ​കിം​ഗ് സ്കൂ​ളി​ല്‍ ന​ട​ത്തി​യ ക്യാ​ന്പ് വാ​ര്‍​ഡ് മെ​മ്പ​ര്‍ കൂ​താ​ളി ഷാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജ്മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ. ​സു​നി​ല്‍, ഡോ. ​എ​ച്ച്. ശാ​ലി​നി രാ​ജ്, അ​നി​ല്‍​കു​മാ​ര്‍, സെ​ലി​ന്‍ ജോ​സ്, സു​മി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ജ​ന്‍ ഔ​ഷ​ധി സം​രം​ഭ​ക​ന്‍ കാ​ര്‍​ത്തി​കേ​യ​ന്‍, കു​മാ​രി സു​നി, സു​വി​താ, സി​ന്ധു, ജ​ല​ജ​കു​മാ​രി, അ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.