ന​വ​സ​ങ്ക​ല്‍​പ് പ​ദ​യാ​ത്ര മൂ​ന്നാം ദി​വ​സം: സ്വീകരണം നൽകി
Friday, August 12, 2022 12:16 AM IST
നെ​ടു​മ​ങ്ങാ​ട് : സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന ന​വ​സ​ങ്ക​ല്‍​പ് പ​ദ​യാ​ത്ര​യു​ടെ മൂ​ന്നാം ദി​വ​സ​ത്തെ പ​ര്യ​ട​നം നെ​ടു​മ​ങ്ങാ​ട് മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ദേ​ശീ​യ​പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി പൊ​ന്ന​റ ശ്രീ​ധ​റി​ന്‍റെ പ്ര​തി​മ​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി.

സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ ഒ​റ്റു​കൊ​ടു​ത്ത ക​മ്യൂ​ണി​സ്റ്റു​ക​ളും മാ​പ്പെ​ഴു​തി പി​ന്തി​രി​ഞ്ഞ സം​ഘ​പ​രി​വാ​ര ശ​ക്തി​ക​ളു​മാ​ണ് എ​ഴു​പ​ത്തി​യ​ഞ്ച് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു. രാ​ഷ്ട്രീ​യ ശ​ത്രു​ക്ക​ളെ​പ്പോ​ലും ഒ​രു​മി​ച്ചു ചേ​ർ​ത്തു നി​ർ​ത്തു​ന്ന രാ​ഷ്ട്രീ​യ പാ​ര​മ്പ​ര്യ​മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റേ​ത്. അ​തി​നാ​ലാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ​യും ഗാ​ന്ധി​ജി​യു​ടെ​യും ന​യ​ങ്ങ​ളോ​ട് ശ​ത്രു​ത പു​ല​ർ​ത്തി​യി​രു​ന്ന ബി.​ആ​ർ. അം​ബേ​ദ്ക​റെ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​ക്കി​യ സ​മീ​പ​ന​മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റേ​ത്. ഇ​ന്നാ​യി​രു​ന്നെ​ങ്കി​ൽ അം​ബേ​ദ്ക​റു​ടെ വീ​ട്ടി​ൽ ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യേ​നെ. റോ​ഡി​ലെ കു​ഴി​ക​ളെ​ക്കു​റി​ച്ച് പ​ര​സ്യം കൊ​ടു​ത്ത​തി​നു സി​നി​മ കാ​ണ​രു​തെ​ന്ന് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന ഫാ​സി​സ്റ്റു​ക​ളാ​ണ് ഇ​വ​രെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്. അ​രു​ണ്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കെ.​പി. ശ്രീ​കു​മാ​ര്‍, വി. ​പ്ര​താ​പ​ച​ന്ദ്ര​ന്‍, ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള, വി.​എ​സ്. ശി​വ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കി​ളി​മാ​നൂ​ർ: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​ളി​മാ​നൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ങ്ങ​നാ​ട് മു​ത​ൽ കി​ളി​മാ​നൂ​ർ വ​രെ ന​വ സ​ങ്ക​ൽ​പ പ​ദ​യാ​ത്ര ന​ട​ത്തി. മു​ൻ എം​പി എ​ൻ. പീ​താം​ബ​ര​ക്കു​റി​പ്പ് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​കെ. ഗം​ഗാ​ധ​ര തി​ല​ക​ന് ദേ​ശീ​യ പ​താ​ക കൈ​മാ​റി ആ​രം​ഭി​ച്ച പ​ദ​യാ​ത്ര​യി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ളി​മാ​നൂ​രി​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. ഗം​ഗാ​ധ​ര തി​ല​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​എ​സ്. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

വെ​ള്ള​റ​ട: കോ​ൺ​ഗ്ര​സ് വെ​ള്ള​റ​ട ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ന​വ സ​ങ്ക​ല്‍​പ്പ പ​ദ​യാ​ത്ര മ​ണ്ഡ​പ​ത്തി​ന്‍ ക​ട​വി​ല്‍ മു​ൻ എം​എ​ല്‍​എ ത​മ്പാ​നൂ​ര്‍ ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ള്ള​റ​ട ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​ജ​യ​ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ൽ, എ​ന്‍. സ​ജി​ത റ​സ​ൽ, സോ​മ​ന്‍​കു​ട്ടി നാ​യ​ര്‍, ആ​ർ. വ​ത്സ​ല​ന്‍, എ​ര​ണി​യ​ല്‍ ശ​ശി, എ.​കെ. ശ​ശി, കെ.​ജി. മം​ഗ​ൾ​ദാ​സ്, സ്റ്റീ​ഫ​ൻ, സാം​കു​ട്ടി, അ​ഡ്വ. ഗി​രീ​ഷ് കു​മാ​ർ, രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ ‌തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.