പ്ലെ​സ്മെ​ന്‍റ് നേ​ട്ട​വും അ​ക്കാ​ദ​മി​ക് മി​ക​വും നേ​ടി മാ​ർ ബ​സേ​ലി​യോ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്
Thursday, August 11, 2022 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ർ ബ​സേ​ലി​യോ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ബി​ടെ​ക് വി​ദ്യാ​ർ​ഥി​ക​ൾ പ്ലെ​സ്മെ​ന്‍റി​ലുംഅ​ക്കാ​ദ​മി​ക് റി​സ​ൽ​ട്ടി​ലും മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ചു. കേ​ര​ള​ത്തി​ൽ പ​ന്ത്ര​ണ്ടാ​മ​തും ജി​ല്ല​യി​ൽ സ്വ​കാ​ര്യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​മാ​ണ് കോ​ള​ജ്.

ഓ​ട്ടോ​ണ​മ​സ് കോ​ള​ജ് എ​ന്ന നി​ല​യി​ൽ സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് ട്രെ​യി​നിം​ഗ് ഒ​ന്നാം വ​ർ​ഷ​ത്തി​ൽ ത​ന്നെ ആ​രം​ഭി​ക്കു​ന്ന​തും തോ​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ശീ​ല​നം ന​ൽ​കു​ന്ന​താ​ണ് പു​തു​ക്കി​യ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത. 2023 ൽ ​ഇ​റ​ങ്ങു​ന്ന കു​ട്ടി​ക​ളു​ടെ പ്ലെ​സ്മെ​ന്‍റ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.