ശി​ശു​ക്ഷേ​മ​സ​മി​തി​യി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം
Thursday, August 11, 2022 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സം​സ്ഥാ​ന ശി​ശു​ക്ഷേ​മ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 75-ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം 13 മു​ത​ൽ 15 വ​രെ സം​ഘ​ടി​പ്പി​ക്കു​മെ​ന്നു സം​സ്ഥാ​ന ശി​ശു​ക്ഷേ​മ​സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഷി​ജുഖാ​ൻ അ​റി​യി​ച്ചു. ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം 13ന് ​രാ​വി​ലെ 9.30 ന് ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ നി​ർ​വ​ഹി​ക്കും.

എ​ഴു​പ​ത്തി​യ​ഞ്ചാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 75 കു​ട്ടി​ക​ൾ​ക്ക് ദേ​ശീ​യ പ​താ​ക കൈ​മാ​റു​ക​യും കു​ട്ടി​ക​ൾ സ്വാ​ത​ന്ത്ര്യ​ദീ​പം തെ​ളി​യി​ക്കു​ക​യും ചെ​യ്യും. കേ​ര​ള ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡ​യ​റ​ക്ട​റും ച​രി​ത്ര അ​ധ്യാ​പ​ക​നു​മാ​യ പ്ര​ഫ. വി. ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ർ കു​ട്ടി​ക​ളോ​ടു സം​വ​ദി​ക്കും. കു​ട്ടി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും.