ദേ​ശീ​യ പ​താ​ക​ക​ളു​ടെ വി​ത​ര​ണം തു​ട​ങ്ങി
Thursday, August 11, 2022 11:44 PM IST
പേ​രൂ​ര്‍​ക്ക​ട: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ വീ​ടു​ക​ളി​ലും ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തു​ന്ന ഹ​ര്‍ ഘ​ര്‍ തി​രം​ഗ​യ്ക്കാ​യു​ള്ള ദേ​ശീ​യ​പ​താ​ക​ക​ളു​ടെ ജി​ല്ലാ​ത​ല വി​ത​ര​ണം ആ​രം​ഭി​ച്ചു.
ക​ള​ക്‌ടറേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ക​ള​ക്ട​ര്‍ ജെ​റോ​മി​ക് ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​താ​ക​യു​ടെ നി​ര്‍​മാ​ണ ചു​മ​ത​ല​യു​ള്ള കു​ടും​ബ​ശ്രീ ഭാ​ര​വാ​ഹി​ക​ളി​ല്‍ നി​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​താ​ക​ക​ള്‍ ഏ​റ്റു​വാ​ങ്ങി. പ്ര​ധാ​ന​വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് ക​ള​ക്ട​ര്‍ പ​താ​ക​ക​ള്‍ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത്, വി​ദ്യാ​ഭ്യാ​സ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍​മാ​ര്‍, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ , ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍, ഐ​ടി​ഡി​പി ഓ​ഫീ​സ​ര്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ​ന്നി​വ​രാ​ണ് പ​താ​ക​ക​ള്‍ ഏ​റ്റു​വാ​ങ്ങി​യ​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ര്‍. സു​ഭാ​ഷ്, എ​ഡി​എം അ​നി​ല്‍ ജോ​സ് എന്നിവർ സം​ബ​ന്ധി​ച്ചു.