സൗ​ജ​ന്യ ടെ​ന്നീ​സ് പ​രി​ശീ​ല​നം
Thursday, August 11, 2022 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: കു​മാ​ര​പു​രം രാ​മ​നാ​ഥ​കൃ​ഷ്ണ​ൻ ടെ​ന്നീ​സ് കോം​പ്ല​ക്സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള ടെ​ന്നീ​സ് അ​ക്കാ​ദ​മി​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സൗ​ജ​ന്യ ടെ​ന്നീ​സ് പ​രി​ശീ​ല​ന ക്യാ​ന്പ് ന​ട​ത്തു​ന്നു .സം​സ്ഥാ​ന കാ​യി​ക യു​വ​ജ​ന​കാ​ര്യ ഡ​യ​റ​ക്ട​റേ​റ്റും സ്പോ​ർ​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ക്യാ​ന്പി​ൽ ആ​റു മു​ത​ൽ 15 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം.

​ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 9.30 മു​ത​ൽ 11.45 വ​രെ​യാ​ണ് പ​രി​ശീ​ല​നം. ഈ ​മാ​സം 13,14,20,21 തീ​യ​തി​ക​ളി​ലാ​ണ് പ​രി​ശീ​ല​നം. റാ​ക്ക​റ്റും ബോ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​ശീ​ല​ന സം​വി​ധാ​ന​ങ്ങ​ൾ എ​ല്ലാം സൗ​ജ​ന്യ​മാ​യി ന​ൽ​കി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള സി​ന്ത​റ്റി​ക്ക് കോ​ർ​ട്ടി​ലാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.