മാ​ല​മോ​ഷ​ണം: പ്ര​തി​ക​ള്‍ പി​ടി​യി​ല്‍
Thursday, August 11, 2022 11:40 PM IST
പേ​രൂ​ര്‍​ക്ക​ട : മോ​ഷ്ടി​ച്ചെ​ടു​ത്ത ബൈ​ക്കു​ക​ളി​ല്‍ ക​റ​ങ്ങി ന​ട​ന്ന് സ്ത്രീ​ക​ളു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​രു​ന്ന ര​ണ്ടം​ഗ​സം​ഘ​ത്തെ വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് പി​ടി​കൂ​ടി. വ​ള്ള​ക്ക​ട​വ് ഖ​ദീ​ജ മ​ന്‍​സി​ലി​ല്‍ ഷാ​രൂ​ഖ് ഖാ​ന്‍ (25), ബ​ന്ധു​വാ​യ ഹാ​ഷിം (36) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഒ​ന്നി​ന് വ​ട്ടി​യൂ​ര്‍​ക്കാ​വ് അ​റ​പ്പു​ര ജം​ഗ്ഷ​നി​ല്‍ വ​ഴി​യാ​ത്ര​ക്കാ​രി​യു​ടെ സ്വ​ര്‍​ണ​മാ​ല പി​ടി​ച്ചു പ​റി​ച്ച സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​റ​സ്റ്റ്. ആ​ളെ തി​രി​ച്ച​റി​യാ​തി​രി​ക്കാ​ന്‍ ഹെ​ല്‍​മെ​റ്റും ഓ​വ​ര്‍​കോ​ട്ടും ധ​രി​ച്ചാ​ണ് പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ചു​വ​ന്നി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. പ്ര​തി​ക​ള്‍ മാ​ല മോ​ഷ്ടി​ച്ച​ശേ​ഷം ഉ​പേ​ക്ഷി​ച്ച ബൈ​ക്ക് മ​ല​യി​ന്‍​കീ​ഴ് ഭാ​ഗ​ത്തു​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

പേ​ട്ട, ഫോ​ര്‍​ട്ട്, വ​ഞ്ചി​യൂ​ര്‍, നേ​മം, മെ​ഡി​ക്ക​ല്‍​കോ​ള​ജ്, ന​രു​വാ​മൂ​ട്, ക​ല്ല​മ്പ​ലം സ്റ്റേ​ഷ​നു​ക​ളി​ല്‍ പ്ര​തി​ക​ള്‍​ക്കെ​തി​രേ പി​ടി​ച്ചു​പ​റി, ഭ​വ​ന​ഭേ​ദ​നം, ബൈ​ക്ക് മോ​ഷ​ണം തു​ട​ങ്ങി​യ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഷാ​രൂ​ഖ് ഖാ​ന്‍ വെ​ണ്‍​പാ​ല​വ​ട്ടം സ്വ​ദേ​ശി​നി​യു​ടെ മാ​ല ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ലും ക​ഴ​ക്കൂ​ട്ട​ത്തെ ഒ​രു ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി​യി​ല്‍​നി​ന്നും ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ സം​ഭ​വ​ത്തി​ലും മ​ണ​ക്കാ​ട് കൊ​ഞ്ചി​റ​വി​ള​യി​ലു​ള്ള ഒ​രു വീ​ട്ടി​ല്‍​നി​ന്നും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ലും ക​രി​യം ജം​ഗ്ഷ​നു സ​മീ​പം വീ​ട് പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ലും പേ​ട്ട മ​ഹാ​രാ​ജാ​സ് ലെ​യി​നി​ലെ ഒ​രു വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലും പ്ര​തി​യാ​ണ്. വ​ട്ടി​യൂ​ര്‍​ക്കാ​വ് സി​ഐ ഒ. ​സു​രേ​ഷ്കു​മാ​ര്‍, എ​സ്ഐ അ​രു​ണ്‍ പ്ര​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.