ആ​രോ​ഗ്യ​മേ​ള 14 ന് ​സ​മാ​പി​ക്കും
Thursday, August 11, 2022 11:40 PM IST
വി​ഴി​ഞ്ഞം: അ​തി​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വെ​ങ്ങാ​നൂ​ർ, കോ​ട്ടു​കാ​ൽ, ക​രിം​കു​ളം, കാ​ഞ്ഞി​രംകു​ളം, അ​തി​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​വ​രു​ന്ന ആ​രോ​ഗ്യ​മേ​ള 14 ന് ​സ​മാ​പി​ക്കും. സ​മാ​പ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി 13 ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് മം​ഗ​ല​ത്തു​കോ​ണം ജം​ഗ്ഷ​ൻ മു​ത​ൽ ഉ​ച്ച​ക്ക​ട​വ​രെ വി​ളം​ബ​ര​ഘോ​ഷ​യാ​ത്ര ന​ട​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു സ​മ്മേ​ള​നം എ.​എ. റ​ഹിം എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.​സി​നി​മാ സീ​രി​യ​ൽ താ​രം എ​ൻ.​കെ.​കി​ഷോ​ർ മു​ഖ്യാ​തി​ഥി​യാ​വും.​സ​മാ​പ​ന ദി​വ​സ​മാ​യ 14 ന് ​രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ നെ​ല്ലി​മൂ​ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ക്കും.

മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ ഇ​എ​ൻ​ടി,ഡ​യ​ബ​റ്റോ​ള​ജി സ്പെ​ഷ​ൽ ക്യാ​മ്പും, വാ​ക്സി​നേ​ഷ​ൻ,ബോ​ൺ ടെ​ൻ​സി​റ്റി പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​വ​യും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.​തു​ട​ർ​ന്ന് വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.​കെ.​ആ​ൻ​സ​ല​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ മു​ഖ്യ​തി​ഥി​യാ​കും.