മാ​റ​ന​ല്ലൂ​ർ ഊ​രൂ​ട്ട​മ്പ​ല​ത്തി​ൽ എട്ടോളം വീട്ടിൽ മോ​ഷ​ണ ശ്ര​മം
Wednesday, August 10, 2022 11:38 PM IST
കാ​ട്ടാ​ക്ക​ട : മാ​റ​ന​ല്ലൂ​ർ ഊ​രൂ​ട്ട​മ്പ​ല​ത്തി​ൽ എ​ട്ടി​ട​ത്ത് മോ​ഷ​ണ ശ്ര​മം. എ​ല്ലാ​യി​ട​ത്തും വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​തോ​ടെ ശ്ര​മം ഉ​പേ​ക്ഷി​ച്ച് ക​ള്ള​ൻ ക​ട​ന്നു​ക​ള​ഞ്ഞു. സി​സി​ടി​വി​യി​ൽ ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം നാ​ട്ടു​കാ​ർ മാ​റ​ന​ല്ലൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
പ​റ​ങ്കി​മാം​വി​ള ക്ഷേ​ത്ര​ത്തി​നു സ​മീ​പം ആ​രാ​ധ​ന എ​ന്ന വീ​ട്ടി​ൽ ജ​നാ​ല ക​മ്പി മു​റി​ച്ച് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​ള്ള​ൻ അ​ക​ത്തു​ക​യ​റാ​ൻ ശ്ര​മി​ച്ച​ത്. ശ​ബ്ദം കേ​ട്ട് മു​റി​ക്കു​ള്ളി​ൽ കി​ട​ന്നു​റ​ങ്ങി​യ വാ​യോ​ധി​ക ബ​ഹ​ളം​വ​ച്ച​തോ​ടെ ക​ള്ള​ൻ മ​തി​ൽ​ചാ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ഫോ​ൺ മു​ഖേ​ന മ​റ്റു വീ​ടു​ക​ളി​ൽ വി​വ​രം കൈ​മാ​റി. ഇ​തൊ​ന്നു​മ​റി​യാ​തെ ക​ള്ള​ൻ തു​ട​ർ​ന്ന് ഏ​ഴ് വീ​ടു​ക​ളി​ൽ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് ജ​ന​ൽ​ക​മ്പി മു​റി​ക്കാ​ൻ ശ്ര​മി​ച്ചു.​
എ​ല്ലാ​യി​ട​ത്തും വീ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച​തോ​ടെ കൈ​യി​ൽ ക​രു​തി​യ ആ​യു​ധ​ങ്ങ​ളു​മെ​ടു​ത്ത് ക​ള്ള​ൻ മ​തി​ൽ​ചാ​ടി ഓ​ടി​ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. 30 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വാ​വ് പ​ല വീ​ടു​ക​ളി​ലെ​യും മ​തി​ൽ ചാ​ടി​ക്ക​ട​ക്കു​ന്ന​തും മോ​ഷ​ണ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് നി​രാ​ശ​നാ​യി പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും ഇ​രു​പ​തി​ലേ​റെ സി​സി​ടി​വി കാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.