സ്വ​ർ​ഗാ​രോ​പി​ത മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും
Wednesday, August 10, 2022 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: പോ​ങ്ങും​മൂ​ട് സെ​ന്‍റ് മേ​രീ​സ് റോ​മ​ൻ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ സ്വ​ർ​ഗാ​രോ​പി​ത മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. വൈ​ക ു​ന്നേ​രം ആ​റി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ലോ​റ​ൻ​സ് കു​ലാ​സ് തി​രു​നാ​ളി​നു കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ക്കും. ദി​വ്യ​ബ​ലി​ക്ക് ഫാ. ​എ​ഫ്. റോ​ബി​ൻ​സ​ണ്‍ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​എ​സ്. ഡേ​വി​ഡ്സ​ണ്‍ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.
നാ​ളെ വൈ​കു​ന്നേ​രം ആ​റി​നു ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജെ​റാ​ൾ​ഡ് സാ​വി​യോ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ആ​ർ. റോ​ഷ​ൻ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് നടക്കുന്ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​ഷാ​ജു വി​ല്യം മു​ഖ്യ​കാ​ർ​മി​ക​നാ​യി​രി​ക്കും. ഫാ. ​ജെ​റോം അ​ൽ​ഫോ​ണ്‍​സ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.
പ്ര​ഥ​മ​ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ൻപതി​ന് ആ​രം​ഭി​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​മു​ത്ത​പ്പ​ൻ അ​പ്പോ​ളി മു​ഖ്യ​കാ​ർ​മി​ക​നാ​യി​രി​ക്കും. ഫാ. ​റോ​യി അ​ല​ക്സ് എ​സ്ജെ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​വ​ന്ദ​ന പ്രാ​ർ​ഥ​ന​ക​ൾ​ക്ക് മോ​ണ്‍. യൂ​ജി​ൻ എ​ച്ച്. പെ​രേ​ര മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. മോ​ണ്‍. ജ​യിം​സ് കു​ലാ​സ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.
പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 15 നു ​രാ​വി​ലെ ഒ​ൻപതി​നു തി​രു​വ​ന​ന്ത​പു​രം ലത്തീൻ അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​യും സ്ഥൈ​ര്യ​ലേ​പ​ന​വും തു​ട​ർ​ന്ന് വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​ന പ​രി​പാ​ടി​ക​ളും ന​ട​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ലോ​റ​ൻ​സ് കു​ലാ​സും കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി എ​സ്. ജോ​സ​ഫും അ​റി​യി​ച്ചു.