പെ​ട്രോ​ൾ പ​മ്പി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം: അ​ന്വേ​ഷ​ണം ഇ​രു​ട്ടി​ൽ
Wednesday, August 10, 2022 11:38 PM IST
കാ​ട്ടാ​ക്ക​ട : ക​ണ്ട​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​ട്രോ​ൾ പ​മ്പി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​ത്തി​ലെ പ്ര​തി​യെ പി​ടി​കൂ​ടി​യി​ല്ല. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യ ആ​ന​മ​ൺ കു​ള​ങ്ങ​ര​മേ​ലെ പു​ത്ത​ൻ വീ​ട്ടി​ൽ സു​കു​മാ​ര​നെ ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.
കൈ​യ്ക്കും മു​തു​കി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. ആ​ശു​പ​ത്രി​യി​ലെ​ത്തി സു​കു​മാ​ര​ന്‍റെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. എ​ന്നാ​ൽ പ്ര​തി ആ​രെ​ന്ന​തു സം​ബ​ന്ധി​ച്ച് പോ​ലീ​സി​ന് സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.
ആ​ക്ര​മി​ച്ച ആ​ളി​നെ ഇ​തി​നു മു​മ്പ് ക​ണ്ടി​ട്ടി​ല്ലെ​ന്നും ത​നി​ക്ക് ആ​രും ശ​ത്രു​ക്ക​ളാ​യി ഇ​ല്ലെ​ന്നു​മാ​ണ് സു​കു​മാ​ര​ൻ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ പോ​ലീ​സ് ഇ​ത് പൂ​ർ​ണ​മാ​യും വി​ശ്വ​സി​ച്ചി​ട്ടി​ല്ല. സു​കു​മാ​ര​നെ ആ​ക്ര​മി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് പ്ര​തി എ​ത്തി​യെ​തെ​ന്നും സം​ഭ​വം ന​ട​ക്കു​ന്ന​തി​ന് മു​മ്പ് പ​മ്പി​നു​ള്ളി​ൽ ക​യ​റി​യ പ്ര​തി ര​ണ്ടു വ​ട്ടം സു​കു​മാ​ര​ൻ ഉ​റ​ങ്ങി​ക്കി​ട​ന്ന സ്ഥ​ല​ത്തു പോ​യി ഉ​റ​പ്പു വ​രു​ത്തി​യ​തി​നു ശേ​ഷ​മാ​ണ് കൈ​യി​ൽ ക​രു​തി​യി​രു​ന്ന വാ​ളു​പ​യോ​ഗി​ച്ച് വെ​ട്ടി​യ​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.
ആ​ളു​മാ​റി​യു​ള്ള ആ​ക്ര​മ​ണ​മോ മോ​ഷ​ണ​ശ്ര​മ​മോ അ​ല്ല ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത​യെ കു​റി​ച്ചാ​ണ് ഇ​പ്പോ​ൾ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പ​മ്പി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി കാ​മ​റ​യി​ൽ നി​ന്നും ഒ​ന്നും ത​ന്നെ വ്യ​ക്ത​മാ​യി ല​ഭി​ച്ചി​ട്ടി​ല്ല.
പ്ര​ദേ​ശ​ത്തെ നൂ​റോ​ളം കാ​മ​റ​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​ശ​യ​മു​ള​വാ​ക്കു​ന്ന ചി​ല ദ്യ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യി​ച്ചി​ട്ടു​ണ്ടെ​ന്നും മാ​റ​ന​ല്ലൂ​ർ എ​സ്എ​ച്ച്ഒ പ​റ​ഞ്ഞു.