വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണം: ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ
Wednesday, August 10, 2022 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള പ​രി​ഷ്ക​ര​ണം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നും ജീ​വ​ന​ക്കാ​രെ പ​ണി​മു​ട​ക്കി​ലേ​ക്ക് ത​ള്ളി​വി​ട​രു​തെ​ന്നും ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ. ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ വാ​ട്ട​ർ അ​ഥോ​റി​റ്റി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) ജ​ല​ഭ​വ​നു മു​ന്നി​ൽ ന​ട​ത്തി​വ​രു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം 41 ദി​വ​സം തി​ക​ഞ്ഞ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. പ്ര​താ​പ​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ജെ. ജോ​സ​ഫ്, റ​ജി​ത് ച​ന്ദ്ര​ൻ, അ​നി​ത, അ​ഞ്ജു, വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.