ചികിത്സ വേണമെങ്കിൽ വെള്ളത്തിൽ നിൽ‌ക്കണം
Wednesday, August 10, 2022 11:38 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​ര്യ​നാ​ട് ഹോ​മി​യോ ആ​ശു​പ​ത്രി കെ​ട്ടി​ടം ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ. ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന രോ​ഗി​ക​ള്‍ മു​ട്ടോ​ളം വെ​ള്ള​ത്തി​ല്‍ ച​വി​ട്ടി നി​ല്‍​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ല്‍ പു​തി​യ രോ​ഗ​ങ്ങ​ള്‍ വ​രു​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ടു​ന്നു. മ​രു​ന്നു വി​ത​ര​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്തും ഡോ​ക്ട​റെ കാ​ണാ​ന്‍ രോ​ഗി​ക​ള്‍ കാ​ത്തി​രി​ക്കു​ന്ന സ്ഥ​ല​ത്തു​മെ​ല്ലാം വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന​ത് പ​തി​വാ​ണ്. ത​റ​യി​ല്‍ നി​ന്ന് പു​റ​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന നീ​രു​റ​വ​യാ​ണ് രോ​ഗി​ക​ളേ​യും ജീ​വ​ന​ക്കാ​രെ​യും ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്. ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം ത​റ​യി​ല്‍ കെ​ട്ടി നി​ല്‍​ക്കു​ന്ന​ത് പ്ര​ശ്നം രൂ​ക്ഷ​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പെ​യ്ത ക​ന​ത്ത​മ​ഴ ദു​രി​തം ഇ​ര​ട്ടി​യാ​ക്കി. താ​ഴ്ന്ന സ്ഥ​ല​ത്തു സ്ഥി​തി ചെ​യ്യു​ന്ന ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ പ​രി​സ​ര​ത്ത് ചു​റ്റു​പാ​ടു നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം കെ​ട്ടി​നി​ന്ന് ക്ര​മേ​ണ താ​ഴു​ക​യാ​ണ് പ​തി​വ്. ഈ ​വെ​ള്ള​മാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​യി​ലൂ​ടെ ഉ​റ​വ​യാ​യി മു​ക​ളി​ലേ​ക്ക് വ​രു​ന്ന​ത്. നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​തയാ​ണ് ഈ ​അ​വ​സ്ഥ​യ്ക്കു കാ​ര​ണ​മാ​യി നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. പ​ല ത​വ​ണ പ​രാ​തി​ക​ള്‍ പ​റ​ഞ്ഞെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്ന് യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ആ​ര്യ​നാ​ട്, ഉ​ഴ​മ​ല​യ്ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ രോ​ഗി​ക​ള്‍​ക്ക് ആ​ശ്ര​യ​മാ​ണ് ഈ ​ആ​ശു​പ​ത്രി. പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന കോ​ള​നി​ക​ള്‍, പ​ട്ടി​ക​വ​ര്‍​ഗ സ​ങ്കേ​ത​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള നി​ര്‍​ധ​ന​രാ​യ രോ​ഗി​ക​ളും പെ​ട്ട​ന്ന് ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത് ഇ​വി​ടെ​യാ​ണ്.
ആ​ശു​പ​ത്രി​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന ബോ​ര്‍​ഡ് ഇ​ള​കി മാ​റി​യി​ട്ട് ആ​ഴ്ച​ക​ളാ​യെ​ങ്കി​ലും പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല. ഇ​തി​നു പ​രി​ഹാ​രം കാ​ണാ​നാ​യി ആ​ശു​പ​ത്രി​യു​ടെ വാ​തി​ലു​ക​ള്‍ ഇ​ള​ക്കി മാ​റ്റി​യി​ട്ട് നാ​ളു​ക​ളാ​യി. പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല വാ​തി​ലു​ക​ള്‍ തി​രി​കെ സ്ഥാ​പി​ക്കാ​ത്ത​തി​നാ​ല്‍ ഇ​പ്പോ​ള്‍ ആ​ശു​പ​ത്രി പൂ​ട്ടാ​ന്‍ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. കൂ​ടാ​തെ, തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ​തും ഇ​വി​ടെ രോ​ഗി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.