കേ​ശ​വ​ദാ​സ​പു​രം മ​നോ​ര​മ വ​ധ​ക്കേ​സ്: കൊ​ല​പാ​ത​കം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ക്കാ​യി
Wednesday, August 10, 2022 10:56 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ശ​വ​ദാ​സ​പു​ര​ത്ത് റി​ട്ട.​സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ മ​നോ​ര​മ​യെ (68) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ആ​ദം അ​ലി​യു​ടെ (21) അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നും പ്ര​തി​യെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ച​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ജി.​സ്പ​ർ​ജ​ൻ​കു​മാ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മ​നോ​ര​മ​യെ ക​ഴു​ത്ത​റു​ത്തും ശ്വാ​സം മു​ട്ടി​ച്ചും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം അ​യ​ൽ​വീ​ട്ടി​ലെ കി​ണ​റ്റി​ൽ പ്ര​തി ക​ല്ല് കെ​ട്ടി താ​ഴ്ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു​വെ​ന്ന് ക​മ്മീ​ഷ​ണ​ർ വ്യ​ക്ത​മാ​ക്കി. പ​ശ്ചി​മ​ബം​ഗാ​ൾ ഹ​ൽ​ദി​ബാ​രി ഗം​ഗാ​ദോ​ബ​യി​ൽ ആ​ദം അ​ലി​യെ സി​റ്റി പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ചെ​ന്നൈ​യി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നൈ സെ​യ്ദാ​പേ​ട്ട് മെ​ട്രോ​പൊ​ളി​റ്റ​ൻ മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​ൻ​പാ​കെ ഹാ​ജ​രാ​ക്കി​യ ശേ​ഷ​മാ​ണ് പ്ര​തി​യെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ച​ത്. ഇ​യാ​ളു​ടെ മ​റ്റ് ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് കേ​ശ​വ​ദാ​സ​പു​രം ര​ക്ഷാ​പു​രി ച​ർ​ച്ചി​ന് സ​മീ​പം ദി​ന​രാ​ജി​ന്‍റെ ഭാ​ര്യ മ​നോ​ര​മ​യെ കാ​ണാ​നി​ല്ലെ​ന്ന വി​വ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്.
പോ​ലീ​സ് വി​വി​ധ സം​ഘ​ങ്ങ​ളാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മ​നോ​ര​മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ​മീ​പ​ത്ത് വീ​ട് പ​ണി​യാ​നെ​ത്തി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ആ​ദം അ​ലി​യെ​യും കാ​ണാ​നി​ല്ലെ​ന്ന വി​വ​ര​വും പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു. ഡ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ജി​ത്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ർ​കോ​ട്ടി​ക് സെ​ൽ എ​സി​പി ഷീ​ൻ ത​റ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സി​ഐ ഹ​രി​ലാ​ൽ, എ​സ്ഐ​മാ​രാ​യ പ്ര​ശാ​ന്ത്, പ്രി​യ, ര​തീ​ഷ്, എ​സ്‌​സി​പി​ഒ​മാ​രാ​യ ര​ഞ്ജി​ത്ത്, അ​നി​ൽ,ബി​മ​ൽ​മി​ത്ര, ബി​നു, ഫി​റോ​സ്, സി​റ്റി സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഗ്രൂ​പ്പ് എ​ഗെ​ൻ​സ്റ്റ് ഓ​ർ​ഗ​നൈ​സ്ഡ് ക്രൈം ​ടീ​മം​ഗ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.

ആ​ദം അ​ലി ത​ന്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും ചെ​ന്നൈ എ​ക്സ്പ്ര​സി​ൽ ര​ക്ഷ​പ്പെ​ട്ടു​വെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഡി​സി​പി അ​ജി​ത്കു​മാ​ർ പ്ര​തി​യു​ടെ ഫോ​ട്ടോ​യും മ​റ്റ് വി​വ​ര​ങ്ങ​ളും ചെ​ന്നൈ ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ​ക്ക് അ​യ​ച്ച് കൊ​ടു​ത്തി​രു​ന്നു. ചെ​ന്നൈ ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മും ആ​ർ​പി​എ​ഫും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ദം അ​ലി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ദം അ​ലി നേ​ര​ത്തെ കൊ​ല്ലം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് ജോ​ലി നോ​ക്കി​യി​രു​ന്ന​ത്. ആ​റാ​ഴ്ച​ക്ക് മു​ൻ​പാ​ണ് ഇ​യാ​ൾ ത​ല​സ്ഥാ​ന​ത്തെ​ത്തി​യ​ത്. മ​നോ​ര​മ​യു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്യു​ക എ​ന്ന ഉ​ദ്യേ​ശ​ത്തോ​ടെ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്ത​തി​നു​ശേ​ഷം കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്ന് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.

മ​നോ​ര​മ​യു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​റ് പ​വ​ന്‍റെ സ്വ​ർ​ണം പ്ര​തി ക​വ​ർ​ന്നു​വെ​ന്നും ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യെ​ന്നും കു​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ദം അ​ലി​യോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന​വ​രും പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. കു​ടു​ത​ൽ പേ​ർ​ക്ക് പ​ങ്കു​ണ്ടൊ​യെ​ന്ന് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് ക​മ്മീ​ഷ​ണ​ർ വ്യ​ക്ത​മാ​ക്കി.