വി​നോ​ബാ​ജി​യു​ടെ ആ​ത്മീ​യ​പു​ത്രി​ക്ക് സ​മ്മോ​ഹ​ന​ത്തി​ന്‍റെ മാ​തൃ​വ​ന്ദ​നം13​ന്
Wednesday, August 10, 2022 10:56 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ വ​ജ്ര​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് വി​നോ​ബാ​ജി​യു​ടെ ശി​ഷ്യ പ​രി​വ്രാ​ജി​ക എ.​കെ. രാ​ജ​മ്മ​യെ സ​മ്മോ​ഹ​നം മാ​തൃ​വ​ന്ദ​നം ന​ൽ​കി ആ​ദ​രി​ക്കും.​ഭൂ​ദാ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ കേ​ര​ളീ​യ ആ​സ്ഥാ​ന​മാ​യ വി​നോ​ബാ​നി​കേ​ത​ൻ ആ​ശ്ര​മ​ത്തി​ൽ 13ന് രാ​വി​ലെ 11 ന് ​രാ​ജ​മ്മ​യെ കാ​ൽ​തൊ​ട്ടു വ​ന്ദി​ച്ച് ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ക്കും. സ്വാ​ത​ന്ത്ര്യ​സ​മ​ര​നാ​യി​ക​മാ​രാ​യ ക​സ്തൂ​ർ​ബാ​ഗാ​ന്ധി, സ​രോ​ജി​നി നാ​യി​ഡു തു​ട​ങ്ങി​യ മ​ഹ​തി​ക​ളെ അ​നു​സ്മ​രി​ക്കാ​നാ​ണ് കു​ട്ടി​ക്കാ​ല​ത്ത് ഗാ​ന്ധി​ജി, വി​നോ​ബാ​ജി എ​ന്നി​വ​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പി​ന്മു​റ​ക്കാ​രി 98 വ​യ​സു​ള്ള അ​മ്മ​യെ ആ​ദ്യ​കാ​ല കെ​എ​സ്‌​യു നേ​തൃ കൂ​ട്ടാ​യ്മ മാ​തൃ​വ​ന്ദ​നം ന​ട​ത്തു​തെ​ന്നു സ​മ്മോ​ഹ​നം ചെ​യ​ർ​മാ​ൻ അ​ഡ്വ. വി​തു​ര ശ​ശി​യും ജ​ന​റ​ൽ ക​വീ​ന​ർ പി​ര​പ്പ​ൻ​കോ​ട് സു​ഭാ​ഷും പ​റ​ഞ്ഞു.​തു​ട​ർ​ന്ന് സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​യും മി​ത്ര​നി​കേ​ത​ൻ സ്ഥാ​പ​ക​നു​മാ​യ കെ. ​വി​ശ്വ​നാ​ഥ​ന്‍റെ മി​ത്ര​നി​കേ​തി​നി​ലെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ സ​മ്മോ​ഹ​നം അം​ഗ​ങ്ങ​ൾ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.