ന​ഴ്സ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു
Wednesday, August 10, 2022 1:32 AM IST
കി​ളി​മാ​നൂ​ർ: എ​ഴു​കോ​ൺ ഇ​എ​സ് ഐ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. ക​ട​യ്ക്ക​ൽ മ​തി​ര ശ്രീ​മ​ന്ദി​ര​ത്തി​ൽ എ​സ്.​എ​സ്. ബി​ന്ദു​വാ​ണ് (52) മ​രി​ച്ച​ത്. തി​ങ്ക​ൾ ഉ​ച്ച​യോ​ടെ എ​ഴു​കോ​ൺ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.

കൊ​ല്ല​ത്തേ​ക്ക് പോ​യ ട്രെ​യി​നാ​ണ് ത​ട്ടി​യ​ത്. മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം രാ​ത്രി​യോ​ടെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി എ​ഴു​കോ​ണി​ൽ സ്റ്റാ​ഫ് ന​ഴ്സാ​യ ബി​ന്ദു ഇ​എ​സ്ഐ​ക്ക് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച നൈ​റ്റ് ഡ്യൂ​ട്ടി​യാ​യി​രു​ന്ന​തി​നാ​ൽ തി​ങ്ക​ളാ​ഴ്ച ഓ​ഫാ​യി​രു​ന്നു.

രാ​വി​ലെ ഒ​രു സു​ഹൃ​ത്തി​ന്‍റെ വീ​ട് പാ​ലു​കാ​ച്ചി​ന് പോ​കു​മെ​ന്ന് സു​ഹൃ​ത്തു​ക്ക​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. വൈ​കു​ന്നേ​ര​മാ​യി​ട്ടും ബി​ന്ദു​വി​നെ ഫോ​ണി​ലും മ​റ്റും കി​ട്ടാ​തെ വ​ന്ന​തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത് ബി​ന്ദു​വാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. ആ​ശു​പ​ത്രി​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് ദേ​ശീ​യ​പാ​ത​യി​ലെ ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് റെ​യി​ൽ ട്രാ​ക്ക് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഭ​ർ​ത്താ​വ്: ശ്രീ​കു​മാ​ര​ൻ നാ​യ​ർ. മ​ക​ൾ: ആ​ര്യ​ശ്രീ.