പാറശാല: തെക്കൻ കേരളത്തിലെ മരിയൻ തീർഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വർഗാരോപിത മാതാ ദേവാലയ തിരുനാളിനു ഇന്ന് കൊടിയേറും. വൈകുന്നേരം 3 .30 നു തുടങ്ങുന്ന ജപമാല, ലിറ്റിനി, നൊവേന, ദിവ്യകാരുണ്യആശിർവാദം എന്നിവയ്ക്കു ശേഷം വൈകുന്നേരം 5.45 നാണ് ഇടവക വികാരി മോൺ. വി.പി. ജോസ് കൊടിയേറ്റ് നിർവഹിക്കുക. തുടർന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുടെ മുഖ്യ കാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി അർപ്പിക്കും.
ഒൻപത് മുതൽ 12 വരെ ബൈബിൾ കൺവൻഷൻ. ഏഴിനു ദിവ്യബലിക്ക് ഫാ. ജോയ് മത്യാസ്, ചാൻസിലർ ജോസ് റാഫേൽ എന്നിവർ കാർമികത്വം വഹിക്കും. ഫാ. ഹെൻസിലിൻ വചന പ്രഘോഷണം നടത്തും. എട്ടിനു ഫാ. തോമസ് തറയലിന്റെ കാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിയിൽ ഫാ. ഷാജികുമാർ വചന പ്രഘോഷണം നടത്തും. ഒൻപതിനു മോൺ. യൂജിൻ പെരേര, പത്തിനു ഫാ. ജോസഫ് അനിൽ, 11 നു ഫാ. ജോസഫ് രാജേഷ്, 12 നു ഫാ. കെ.പി. ജോൺ എന്നിവർ ദിവ്യബലിക്ക് കാർമികത്വം വഹിക്കും.13 നു മോൺ. വി.പി. ജോസ്, ഫാ. അരുൺകുമാർ, ഫാ. അരുൺ രാജ്, മോൺ. റൂഫസ് പയസ്ലിൻ എന്നിവരുടെ കാർമികത്വത്തിൽ നടത്തുന്ന ദിവ്യബലികളിൽ ഫാ. ജോൺ ബോസ്കോ, ഫാ. ജോയ് സാബു എന്നിവർ വചനപ്രഘോഷണം നടത്തും.
14 നു ഫാ. ക്രിസ്തുദാസ്, ഫാ. ജോൺ ലാസർ, ഫാ. ക്രിസ്റ്റിൻ, ഫാ. അനുരാജ്, ഫാ. റോബിൻരാജ് എന്നിവരുടെ കാർമികത്വത്തിൽ നടക്കുന്ന ദിവ്യബലികളിൽ ഫാ. കിഷോർ, ഫാ. കിരൺരാജ് എന്നിവർ വചന പ്രഘോഷണം നടത്തും.
വൈകുന്നേരം 5 .30 നു മോൺ. അൽഫോൻസ് ലിഗോറിയുടെ കാർമികത്വത്തിൽ നടത്തുന്ന സന്ധ്യാവന്ദനത്തിൽ ഫാ. റോബർട്ട് വിൻസന്റ് വചനപ്രഘോഷണം നടത്തും. രാത്രി ഏഴിനുമാതാവിന്റെ തിരുസ്വരൂപ പ്രദക്ഷിണം. 15 നു 9 .45 നു നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൻസന്റ് സാമുവേലിനു സ്വീകരണം. 10ന് പൊന്തിഫിക്കൽ ദിവ്യബലി. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം, തിരുസ്വരൂപ പ്രദക്ഷിണം. വൈകുന്നേരം നാലിനു ഫാ. വിൻസന്റ് തോട്പാട്ടിന്റെ കാർമികത്വത്തിൽ നടത്തുന്ന ദിവ്യബലിയിൽ ഫാ. ജസ്റ്റിൻ ഡൊമനിക് വചന സന്ദേശം നൽകും. 22 നു എട്ടാമിടം. 4. 45 നു ദിവ്യകാരുണ്യ ആശീർവാദത്തെ തുടർന്ന് മോൺ. വിൻസന്റ് കെ. പീറ്ററിന്റെ കാർമികത്വത്തിൽ നടത്തുന്ന ദിവ്യബലിയിൽ ഫാ. ജസ്റ്റിൻ ഫ്രാൻസിസ് വചനസന്ദേശം നൽകും. തുടർന്ന് കൊടിയിറക്കും.