പെ​ട്രോ​ൾ പ​മ്പി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം
Friday, August 5, 2022 11:12 PM IST
കാ​ട്ടാ​ക്ക​ട : പെ​ട്രോ​ൾ പ​മ്പി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. ക​ണ്ട​ല പെ​ട്രോ​ൾ പ​മ്പി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ ചീ​നി​വി​ള ആ​ന​മ​ൺ കു​ള​ങ്ങ​ര​മേ​ലേ പു​ത്ത​ൻ വീ​ട്ടി​ൽ സു​കു​മാ​ര​ൻ(61) ആ​ണ് വെ​ട്ടേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടു​കൂ​ടി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ​മ്പി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ പ​രി​ശോ​ധി​ച്ച് പോ​ലീ​സ് ബൈ​ക്കി​ലെ​ത്തി​യ ഒ​രു യു​വാ​വാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

എ​ന്നാ​ൽ ഇ​യാ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​ഴി​ഞ്ഞ അ​ഞ്ച് മാ​സം മു​മ്പാ​ണ് സു​കു​മാ​ര​ൻ പെ​ട്രോ​ൾ പ​മ്പി​ൽ ജോ​ലി​ക്കെ​ത്തി​യ​ത്. രാ​ത്രി കാ​ല​ത്തെ സു​ര​ക്ഷാ ചു​മ​ത​ല മാ​ത്ര​മാ​ണ് സു​കു​മാ​ര​ൻ നോ​ക്കി​യി​രു​ന്ന​ത്. പ​മ്പി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള മു​റി​ക്ക് പു​റ​ത്താ​യി ഷീ​റ്റ് വി​രി​ച്ച് കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു സു​കു​മാ​ര​ൻ. പു​ല​ർ​ച്ചെ 1.15 ഓ​ടെ പ​മ്പി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച് യു​വാ​വ് ര​ണ്ട് ത​വ​ണ പ​ല​യി​ട​ത്താ​യി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ശേ​ഷം ഉ​റ​ങ്ങി കി​ട​ക്കു​ക​യാ​യി​രു​ന്ന സു​കു​മാ​ര​നെ വെ​ട്ടു​ക​യാ​യി​രു​ന്നു. കൈ​യ്ക്കും, താ​ടി​യെ​ല്ലി​നും, മു​തു​കി​നും പ​രി​ക്കേ​റ്റ സു​കു​മാ​ര​ൻ നി​ല​വി​ളി​ച്ച​തി​നെ തു​ട​ർ​ന്ന് പ​മ്പി​ന് പി​ന്നി​ലൂ​ടെ
ഇ​യാ​ൾ ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. വെ​ട്ടേ​റ്റ സു​കു​മാ​ര​ൻ പ​മ്പി​ലെ​ത്തി​യ ടാ​ങ്ക​ർ ലോ​റി​യി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ക്ലീ​ന​റെ വി​ളി​ച്ചു​ണ​ർ​ത്തു​ക​യാ​യി​രു​ന്നു. ക്ലീ​ന​ർ ഉ​ട​ൻ ത​ന്നെ പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​ളി​ച്ച​റി​യി​ച്ച​ത​നു​സ​രി​ച്ച് മാ​റ​ന​ല്ലൂ​ർ, കാ​ട്ടാ​ക്ക​ട, ന​രു​വാ​മൂ​ട് ,മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് പോ​ലീ​സ് എ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ കാ​ട്ടാ​ക്ക​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും സു​കു​മാ​ര​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​യാ​യി​രു​ന്നു. അ​ടി​യി​ന്തി​ര ശ​സ്ത്ര​ക്രി​യ്ക്ക് വി​ധേ​നാ​ക്കി​യ ഇ​യാ​ൾ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. പ​മ്പി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ പ​രി​ശോ​ധി​ച്ച പോ​ലീ​സി​ന് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ല. പ്ര​ദേ​ശ​ത്തെ ക​ഞ്ചാ​വ് സം​ഘ​ങ്ങ​ളേ​യും, ഗു​ണ്ടാ​സം​ഘ​ങ്ങ​ളേ​യും കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പ​ക​മാ​ക്കി​യി​ട്ടു​ണ്ട്.