ഉ​രാ​രി​ങ്ക​ല്‍ റോ​ഡി​ലെ കു​ഴി അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു
Wednesday, July 6, 2022 11:40 PM IST
വെ​ള്ള​റ​ട: മ​ല​യോ​ര ഹൈ​വെ​യി​ലെ വെ​ള്ള​റ​ട പ​ന​ച്ച​മൂ​ട് പു​ളി​മൂ​ട് ജം​ഗ്ഷ​നി​ല്‍ പൈ​പ്പ് പൊ​ട്ടി റോ​ഡി​ല്‍ കു​ഴി രൂ​പ​പ്പെ​ട്ടു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന വെ​ള്ള​റ​ട കാ​ര​ക്കോ​ണം റോ​ഡി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നി​ൽ വെ​ള്ളം ഒ​ഴു​കി ന​ഷ്ട​പ്പെ​ടു​ക​യാ​ണ്. കു​ഴി രൂ​പ​പ്പെ​ട്ട് ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി നി​ര​വ​ധി പേ​ർ അ​പ​ക​ട​ത്തി​ൽ പെ​ട്ടി​ട്ടും ഇ​തു​വ​രെ ഇ​തു മൂ​ടാ​ൻ ഒ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സം കു​ഴി​യി​ല്‍ വീ​ണ ബൈ​ക്ക് യാ​ത്രി​ക​ന്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. നി​ത്യേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു പോ​കു​ന്ന പ്ര​ധാ​ന റോ​ഡി​ലെ വെ​ള്ളം ചോ​ര്‍​ച്ച​യും കു​ഴി​യു​മ​ട​യ്ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.
ഉ​രാ​രി​ങ്ക​ല്‍ കോ​ടി​ക​ള്‍ മു​ട​ക്കി പ​ണി​ത റോ​ഡി​ലൂ​ടെ കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്കു പോ​ലും പോ​കാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നും അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.