ഞാ​റ്റു​വേ​ല ച​ന്ത​യും ക​ര്‍​ഷ​ക സ​ഭ​യും നടത്തി
Wednesday, July 6, 2022 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ല​ക​മ​ണ്‍ കൃ​ഷി ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഞാ​റ്റു​വേ​ല ച​ന്ത​യു​ടെ​യും ക​ര്‍​ഷ​ക സ​ഭ​യു​ടെ​യും ഉ​ദ്ഘാ​ട​നം വ​ര്‍​ക്ക​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലെ​നി​ന്‍ രാ​ജ് നി​ര്‍​വ​ഹി​ച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന മ​ത്സ​ര​വും വി​പ​ണ​ന​വും യു​വ​ക​ര്‍​ഷ​ക​ന്‍ ഷാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ള​ര്‍​ത്തു മ​ത്സ്യ​ങ്ങ​ളു​ടെ ലേ​ല​വും ന​ട​ന്നു.
ഇ​ല​ക​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ല്‍ കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി "ജ​ന​പ്ര​തി​നി​ധി​ക​ളും വ​യ​ലി​ലേ​ക്ക്' എ​ന്ന പേ​രി​ല്‍ ഇ​ല​ക​മ​ണ്‍ മു​ത്തോ​റ്റി​ന്‍​ക​ര ഏ​ല​യി​ലെ 50 സെ​ന്‍റ് സ്ഥ​ല​ത്ത് ഞാ​റു​ന​ടീ​ലും സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. സൂ​ര്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര 10 മു​ത​ൽ

വെ​മ്പാ​യം : ആ​നു​കാ​ലി​ക രാ​ഷ്ടീ​യ സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണം ന​ട​ത്തു​ന്ന​തി​ൽ സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ ഉ​ള്ള​വ​ർ അ​നു​വ​ർ​ത്തി​ക്കു​ന്ന ഇ​ര​ട്ട​ത്താ​പ്പി​നെ​തി​രെ വേ​ളാ​വൂ​ർ ശ്രീ​കു​മാ​ർ സു​രേ​ഷ് സ്മാ​ര​ക ട്ര​സ്റ്റ് പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യും ച​ർ​ച്ച​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു."സാം​സ്ക്കാ​രി​ക രം​ഗ​ത്തെ ഒ​ട്ട​ക​പ്പ​ക്ഷി​ക​ൾ' എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ പ്ര​ഭാ​ഷ​ണം10 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് വേ​ളാ​വൂ​ർ ശ്രീ​കു​മാ​ർ സു​രേ​ഷ് സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ ന​ട​ക്കും. ക​വി​യും പ്ര​ഭാ​ഷ​ക​നും ഫി​ലിം സെ​ൻ​സ​ർ ബോ​ർ​ഡ് മു​ൻ അം​ഗ​വു​മാ​യ ക​ല്ല​റ അ​ജ​യ​ൻ ആ​ദ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.