എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യി; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷി​ച്ചു
Wednesday, July 6, 2022 11:40 PM IST
വി​ഴി​ഞ്ഞം: എ​ൻ​ജി​ൻ ത​ക​രാ​റാ​യി ക​ട​ലി​ൽ ഒ​ഴു​കി​യ വ​ള്ള​ത്തി​ലെ നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി​ക​ളാ​യ ജോ​സ് (33), സാ​ജു (40), സെ​ൻ​സ​ൺ (38), വെ​ൽ ബി​ൻ​സ​ൺ (24) എ​ന്നി​വ​രെ​യാ​ണ് ര​ക്ഷി​ച്ച​ത്. കോ​വ​ളം ഭാ​ഗ​ത്ത് ശ​ക്ത​മാ​യ തി​ര​യി​ൽ പെ​ട്ട് ഒ​ഴു​കി ന​ട​ക്കു​ന്ന​താ​യി വ​ള്ള​ത്തി​ൽ നി​ന്ന് വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ സിപിഒ വി​നോ​ദ്, ലൈ​ഫ് ഗാ​ർ​ഡു​മാ​രാ​യ പ​നി​യ​ടി​മ , കൃ​ഷ്ണ​ൻ , വി​ൽ​സ​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് വാ​ട​ക ബോ​ട്ടി​ൽ വ​ള്ള​ത്തെ കെ​ട്ടി​വ​ലി​ച്ച് മത്സ്യ തൊ​ഴി​ലാ​ളി​ക​ളെ സു​ര​ക്ഷി​ത​രാ​ക്കി വി​ഴി​ഞ്ഞം വാ​ർ​ഫി​ൽ എ​ത്തി​ച്ചു.