താലൂക്ക് ഓഫീസിലെ ന​ട​പ​ടി​ക​ളി​ൽ കാ​ല​താ​മ​സം വ​രു​ത്തുന്നെന്നു പ​രാ​തി
Wednesday, July 6, 2022 11:40 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​ന്നും താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് കൈ​മാ​റു​ന്ന ഫ​യ​ലു​ക​ളി​ലെ ന​ട​പ​ടി​ക​ൾ​ക്ക് കാ​ല​താ​മ​സം വ​രു​ത്തു​ന്ന​താ​യി പ​രാ​തി.
പോ​ക്കു​വ​ര​വ്, ഡേ​റ്റാ എ​ൻ​ട്രി, വി​സ്തീ​ർ​ണ വ്യ​ത്യാ​സം തു​ട​ങ്ങി​യ അ​പേ​ക്ഷ​ക​ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച് തി​രി​ച്ച് അ​യ​ക്കേ​ണ്ട ഫ​യ​ലു​ക​ൾ മാ​സ​ങ്ങ​ളോ​ളം താ​ലൂ​ക്ക് ഓ​ഫീ​സി​ൽ കെ​ട്ടി​ക്കി​ട​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ക​യ​റി​യി​റ​ങ്ങി ബു​ദ്ധി​മു​ട്ടു​ന്ന​താ​യി മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് ജി​ല്ലാ ക​ള​ക്ട​ർ​ക്കു കൊ​ടു​ത്ത നി​വേ​ദ​ന​ത്തി​ൽ പ​രാ​തി​പ്പെ​ട്ടു.
വി​വാ​ഹ ആ​വ​ശ്യ​ങ്ങ​ൾ​ക്കും വ​സ്തു ബാ​ങ്കി​ൽ ഈ​ട് ന​ൽ​കു​ന്ന​തി​ന‌ു വേ​ണ്ടി​യു​ള്ള അ​ത്യാ​വ​ശ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണ് ഈ ​അ​പേ​ക്ഷ​ക​ളു​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ വി​ല്ലേ​ജ് ഓ​ഫീ​സി​നെ സ​മീ​പി​ക്കു​ന്ന​ത്. ഈ ​പ​രാ​തി​ക്ക് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം പൊ​തു​ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി വ​ൻ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്ന് ആ​നാ​ട് സു​രേ​ഷ് പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.