തൊ​ളി​ക്കോ​ട് യു‌​ഐ​ടി​ക്ക് പു​തി​യ മ​ന്ദി​രം ഒ​രു​ങ്ങു​ന്നു
Wednesday, July 6, 2022 11:40 PM IST
വി​തു​ര : പ​രാ​ധീ​ന​ത​ക​ൾ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന തൊ​ളി​ക്കോ​ട് യു​ഐ​ടി (യൂ​ണി​വേ​ഴ്സി​റ്റി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി) പ്രാ​ദേ​ശി​ക കേ​ന്ദ്ര​ത്തി​നാ​യി നി​ർ​മി​ക്കു​ന്ന പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 1.15 കോ​ടി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ നി​ന്നു​ള്ള അ​ര​ക്കോ​ടി​യും ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം.
അ​ഞ്ചു വ​ർ​ഷം മു​മ്പാ​ണ് തൊ​ളി​ക്കോ​ട് കേ​ന്ദ്ര​മാ​യി യു​ഐ​ടി​യു​ടെ പ്രാ​ദേ​ശി​ക കേ​ന്ദ്രം അ​നു​വ​ദി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തോ​ടു ചേ​ർ​ന്ന കെ​ട്ടി​ട​ത്തി​ലാണ് കേ​ന്ദ്രം പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങിയത്. വി​വി​ധ ബി​രു​ദ​ ക്ലാ​സു​ക​ളി​ലാ​യി 150ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പോ​ലു​മി​ല്ലാ​തെ​യാ​ണ് ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി പ​രാ​തി ന​ൽ​കി​യി​രു​ന്നു.
ചോ​ർ​ന്നൊ​ലി​ക്കു​ന്ന ക്ലാ​സ് മു​റി​ക​ളും ശൗ​ചാ​ല​യ​ങ്ങ​ളു​ടെ കു​റ​വും വി​ദ്യാ​ർ​ഥി​ക​ളെ വ​ല്ലാ​തെ വ​ല​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ൽ കേ​ന്ദ്രം മ​റ്റൊ​രു പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മാ​റ്റാ​നു​ള്ള ശ്ര​മം ന​ട​ന്ന​താ​യും ആ​രോ​പ​ണ​മു​യ​ർ​ന്നു.
പു​ളി​മൂ​ട്ടി​ൽ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​നു പു​റ​കി​ലെ പ​ഞ്ചാ​യ​ത്തു വ​ക സ്ഥ​ലം യു​ഐ​ടി​ക്കാ​യി വി​ട്ടു​ന​ൽ​കി​യെ​ങ്കി​ലും കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ വൈ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ര​ക്ഷ​ക​ർ​ത്താ​ക്ക​ളും നാ​ട്ടു​കാ​രും പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി.
തു​ട​ർ​ന്നാ​ണ് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ നി​ന്നും തു​ക​ക​ൾ അ​നു​വ​ദി​ച്ച​ത്. ഇ​വ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന മൂ​ന്നു നി​ല കെ​ട്ടി​ടം പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണ്. ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.