അ​തി​രു​ക​ളി​ല്ലാ​ത്ത ഭാ​വ​ന കു​ട്ടി​ക​ളു​ടെ എ​ഴു​ത്തി​നു​ണ്ട്: ഗ​വ​ർ​ണ​ർ
Wednesday, July 6, 2022 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: അ​തി​രു​ക​ളി​ല്ലാ​ത്ത ഭാ​വ​ന കു​ട്ടി​ക​ളു​ടെ എ​ഴു​ത്തി​നു​ണ്ടെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. സാ​ഹി​തി പ്ര​സി​ദ്ധീ​ക​രി​ച്ച ഹോ​ളി ഏ​ഞ്ച​ൽ​സ് സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി എ​സ്. ന​ൻ​മ​യു​ടെ "ഫ്രം ​മൈ ലി​റ്റി​ൽ ഹാ​ർ​ട്ട്' എ​ന്ന ഇം​ഗ്ലീ​ഷ് ക​വി​താ സ​മാ​ഹാ​ര​ത്തി​ന്‍റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വാ​യ​ന​യു​ടെ ലോ​കം കു​ട്ടി​ക​ൾ ചെ​റു പ്രാ​യ​ത്തി​ലേ ആ​രം​ഭി​ക്കേ​ണ്ട​തു​ണ്ട്. എ​ല്ലാ ഭാ​ഷ​ക​ളി​ലും കു​ട്ടി​ക​ൾ​ക്ക് വാ​യി​ക്കാ​ൻ ഇ​ഷ്ട​മാ​കു​ന്ന ധാ​രാ​ളം പു​സ്ത​ക​ങ്ങ​ൾ ല​ഭ്യ​മാ​ണ്. നി​ര​ന്ത​ര​മാ​യ വാ​യ​ന കു​ട്ടി​ക​ളി​ൽ അ​തി​രു​ക​ളി​ല്ലാ​ത്ത ഭാ​വ​ന സൃ​ഷ്ടി​ക്കും. അ​ത് അ​വ​രു​ടെ എ​ഴു​ത്തി​ലേ​ക്കും ആ​ഴ​ത്തി​ലു​ള്ള വാ​യ​ന അ​നു​ഭ​വ​ത്തി​ലേ​ക്കു ന​യി​ക്കു​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.
സാ​ഹി​തി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ബി​ന്നി സാ​ഹി​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹോ​ളി ഏ​ഞ്ച​ൽ​സ് സ്കൂ​ൾ അ​ധ്യാ​പി​ക ജി​നു കാ​ർ​ത്തി​കേ​യ​ൻ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. സാ​ഹി​തി അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ സെ​റ മ​റി​യം ബി​ന്നി, ന​ൻ​മ​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ കെ. ​ശ്രീ​കു​മാ​ർ, ഡോ. ​ദി​വ്യ​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.