പു​ത്ത​ന്‍​തോ​പ്പിൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് യാ​ഥാ​ര്‍​ഥ്യ​ത്തി​ലേ​ക്ക്
Wednesday, July 6, 2022 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: പോ​ത്ത​ന്‍​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലെ പു​ത്ത​ന്‍​തോ​പ്പ് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്നു. ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​രി​പ്ര​സാ​ദ് പ​റ​ഞ്ഞു. കെ​ട്ടി​ട നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യാ​ലു​ട​ന്‍ ഡ​യാ​ലി​സി​സി​നു വേ​ണ്ട ആ​ധു​നി​ക യ​ന്ത്ര​ങ്ങ​ള്‍ എ​ത്തി​ക്കും.
ഇ​തി​നു​പു​റ​മെ വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്കാ​യി 50 ല​ക്ഷം രൂ​പ​യാ​ണ് പു​ത്ത​ന്‍​തോ​പ്പ് പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നാ​യി ബ്ലോ​ക്ക് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. 37 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു​ള്ള ലാ​ബ് ന​വീ​ക​ര​ണ​വും ആ​ശു​പ​ത്രി​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.
രോ​ഗി​ക​ള്‍​ക്കാ​യി ആ​ധു​നി​ക പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ള്‍ കു​റ​ഞ്ഞ ചെ​ല​വി​ല്‍ ഇ​വി​ടു​ത്തെ ലാ​ബി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക്ഷ​യ​രോ​ഗ പ​രി​ശോ​ധ​ന​യ്ക്കാ​യി ട്രൂ ​നാ​റ്റ് മെ​ഷീ​നു​ക​ളും ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ആ​റ്റി​ങ്ങ​ല്‍, വ​ക്കം ,അ​ഞ്ചു​തെ​ങ്ങ്, അ​ണ്ടൂ​ര്‍​ക്കോ​ണം, പാ​ങ്ങ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ശേ​ഖ​രി​ക്കു​ന്ന സാ​മ്പി​ളു​ക​ള്‍ ഇ​വി​ടെ​യെ​ത്തി​ച്ചാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി ഇവിടെ ആ​രം​ഭി​ച്ച ഫി​സി​യോ തെ​റാ​പ്പി സെ​ന്‍റ​ര്‍ രോ​ഗി​ക​ള്‍​ക്ക് വ​ലി​യ തോ​തി​ല്‍ ആ​ശ്വാ​സ​മാ​യി തീ​ര്‍​ന്നി​ട്ടു​ണ്ട്.