തി​രു​വ​ട്ടാ​ര്‍ ആ​ദി​കേ​ശ​വ ക്ഷേ​ത്ര​ത്തി​ല്‍ മ​ഹാ​കും​ഭാ​ഭി​ഷേ​കം
Wednesday, July 6, 2022 11:40 PM IST
വെ​ള്ള​റ​ട: നാ​ഞ്ചി​നാ​ട് ശ്രീ​പ​ദ്മ​നാ​ഭ​ ദാസനായ തി​രു​വ​ട്ടാ​ര്‍ ആ​ദി​കേ​ശ​വ പെ​രു​മാ​ളി​ന്‍റെ തൃ​ക്കോ​വി​ലി​ല്‍ നാ​ലു നൂ​റ്റാ​ണ്ടി​നു ശേ​ഷം മ​ഹാ​കും​ഭാ​ഭി​ഷേ​കം ന​ട​ന്നു. തി​രു​വി​താം​കൂ​ര്‍ രാ​ജ​പ​ര​മ്പ​ര കു​ല​ദൈ​വ​മാ​യി ആ​രാ​ധി​ക്കു​ന്ന പ്ര​സി​ദ്ധ​മാ​യ തി​രു​വ​ട്ടാ​ര്‍ ആ​ദി​കേ​ശ​വ ക്ഷേ​ത്ര​ത്തി​ല്‍ ആ​റി​ന് രാ​വി​ലെ 5.10നും 5.50​നും ഇ​ട​യി​ലാ​ണ് കും​ഭാ​ഭി​ഷേ​ക ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്. ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു തു​ല്യം പ​ഴ​ക്ക​വും ആ​ചാ​ര​പ്പെ​രു​മ​യു​മു​ള്ള ക്ഷേ​ത്ര​മാ​ണ് തി​രു​വ​ട്ടാ​റി​ലേ​ത്.

ബാ​ല​സം​ഘം
മേ​ഖ​ല സ​മ്മേ​ള​നം

പാ​ലോ​ട്: ബാ​ല​സം​ഘം പെ​രി​ങ്ങ​മ്മ​ല മേ​ഖ​ല സ​മ്മേ​ള​നം കൊ​ല്ലാ​യി​ൽ സെ​ക്ര​ട്ട​റി റ​സി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ൾ: അ​ലീ​ന പാ​പ്പ​ച്ച​ൻ (സെ​ക്ര​ട്ട​റി), എ​സ്. ക​മ​ൽ​നാ​ഥ് (പ്ര​സി​ഡ​ന്‍റ്), എ. ​ക​ബീ​ർ (കോ ​ഓ​ർ​ഡി​നേ​റ്റ​ർ), പ്ര​ഫു​ല്ല​ഘോ​ഷ് (ക​ൺ​വീ​ന​ർ).