പ​ന​വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ "ക​ന​വ് 2022' മത്സരങ്ങൾ നടത്തി
Wednesday, July 6, 2022 11:40 PM IST
നെ​ടു​മ​ങ്ങാ​ട് : പ​ന​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ അ​ക്കാ​ദ​മി​ക​വും അ​ക്കാ​ദ​മി​കേ​ത​ര​വു​മായ വി​കാ​സം ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന "ക​ന​വ് 2022' പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി എ​ല്‍​പി, യു​പി വി​ഭാ​ഗം കു​ട്ടി​ക​ള്‍​ക്കും പ്രീ ​പ്രൈ​മ​റി വി​ഭാ​ഗം ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ള്‍​ക്കു​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. മി​നി അ​ക്ഷ​ര​ത്തി​രി കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ ആ​റ്റി​ന്‍​പു​റം യു​പി​എ​സി​ലെ ആ​ര്‍.​എ​സ്, നി​ദ​ഫാ​ത്തി​മ, യു​പി വി​ഭാ​ഗ​ത്തി​ല്‍ ആ​ട്ടു​കാ​ല്‍ ഗ​വ. യു​പി​എ​സി​ലെ ബി.​എ​സ്. അ​ന​ഘ​യും ഒ​ന്നാം സ്ഥാ​നം നേ​ടി.
ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ പ​ന​യ​മു​ട്ടം ഗ​വ. എ​ല്‍​പി​എ​സി​ലെ പി. ​ര​മ്യ ഒ​ന്നാം സ്ഥാ​ന​വും പേ​ര​യം ഗ​വ. യു​പി​എ​സി​ലെ ജി.​ആ​ര്‍. ആ​തി​ര, എ​ല്‍. നി​ത്യ കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ര​ണ്ടും മൂ​ന്നും സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. വി​ജ​യി​ക​ള്‍​ക്ക് ക​ന​വ് 2022 ന്‍റെ ഭാ​ഗ​മാ​യി ത​ന്നെ ന​ട​ത്തു​ന്ന പ്ര​തി​ഭാ സം​ഗ​മ​ത്തി​ല്‍ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തും.