പി.​ഗോ​പി​നാ​ഥ​ൻ നാ​യ​ർ​ക്ക് വി​ട
Wednesday, July 6, 2022 11:34 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും ഗാ​ന്ധി​യ​നു​മാ​യ പി.​ഗോ​പി​നാ​ഥ​ൻ നാ​യ​ർ​ക്ക് വി​ട. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച രാ​ത്രി അ​ന്ത​രി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ തൈ​ക്കാ​ട് ഗാ​ന്ധി​ഭ​വ​നി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ചു.
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ, മ​ന്ത്രി​മാ​രാ​യ കെ.​രാ​ജ​ൻ, വി.​ശി​വ​ൻ​കു​ട്ടി, ജി.​ആ​ർ. അ​നി​ൽ, ആ​ന്‍റ​ണി രാ​ജു, ആ​ർ.​ബി​ന്ദു, കെ.​രാ​ധാ​കൃ​ഷ്ണ​ൻ, മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ എം​പി, ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.​എം. സു​ധീ​ര​ൻ,ആ​ര്‍​ച്ച് ബി​ഷ​പ് ഡോ.​എം.​സൂ​സ​പാ​ക്യം, നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജി. ​ക്രി​സ്തു​ദാ​സ്, ഇ​മാം പാ​ച്ച​ല്ലൂ​ര്‍ അ​ബ്ദു​ള്‍ സ​ലിം മൗ​ല​വി, സ്വാ​മി അ​മൃ​ത​പു​രി, ഗാ​ന്ധി സ്മാ​ര​ക നി​ധി ചെ​യ​ര്‍​മാ​ന്‍ ഡോ . ​രാ​ധാ​കൃ​ഷ്ണ​ന്‍, സി​എം​പി നേ​താ​വ് സി.​പി. ജോ​ണ്‍ എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തി​ന് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​നെ​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷം നെ​യ്യാ​റ്റി​ൻ​ക​ര ടൗ​ണ്‍​ഹാ​ളി​ൽ പൊ​തു ദ​ർ​ശ​ന​ത്തി​നു വ​ച്ച​പ്പോ​ഴും നി​ര​വ​ധി പേ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​നെ​ത്തി. 3.45 ഓ​ടെ നെ​യ്യാ​റ്റി​ൻ​ക​ര ടി​ബി ജം​ഗ്ഷ​നി​ലെ സ്വ​വ​സ​തി​യാ​യ നാ​രാ​യ​ണി മ​ന്ദി​ര​ത്തി​ലെ​ത്തി​ച്ചു. പൊ​തു​ദ​ർ​ശ​ന​ത്തി​ന് കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ, ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ രാ​ജ്മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.​നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ഗേ​ള്‍​സ് എ​ച്ച് എ​സ് എ​സ്‌​സി​ലെ​യും ഗ​വ. ബോ​യ്സ് എ​ച്ച് എ​സ്എ​സ്‌​സി​ലെ​യും നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്കീം ​യൂ​ണി​റ്റ് അം​ഗ​ങ്ങ​ള്‍ ഗാ​ന്ധി​ഗീ​ത​ങ്ങ​ള്‍ ആ​ല​പി​ച്ചു. വി​വി​ധ മ​താ​ചാ​ര്യ​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ര്‍​വ​മ​ത പ്രാ​ര്‍​ഥ​ന​യും ന​ട​ന്നു. നാ​ലോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ പൂ​ർ​ണ ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.