റി​ട്ട. എ​സ്ഐ​യു​ടെ വീ​ട്ടി​ൽ മോഷണം: പ​തി​ന​ഞ്ച് പ​വ​ന്‍ ക​വ​ർ​ന്നു
Wednesday, July 6, 2022 11:34 PM IST
നേ​മം : റി​ട്ട. എ​സ്ഐ​യു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് പ​തി​ന​ഞ്ച് പ​വ​ന്‍ ക​വ​ർ​ന്നു. ക​ല്ലി​യൂ​ര്‍ ഊ​ക്കോ​ട് നി​ല​മ സ്വാ​തി​യി​ല്‍ അ​നി​ല്‍​കു​മാ​റി​ന്‍റെ വീ​ട്ടി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.
അ​നി​ല്‍​കു​മാ​റും ഭാ​ര്യ​യും കു​റ​ച്ചു​ദി​വ​സ​മാ​യി മ​ക​ളോ​ടൊ​പ്പം പ​ഞ്ചാ​ബി​ലാ​ണ്. അ​യ​ല്‍​വാ​സി​ക​ളാ​ണ് ആ​ളി​ല്ലാ​തി​രു​ന്ന വീ​ടി​ന്‍റെ വാ​തി​ല്‍ തു​റ​ന്നു​കി​ട​ക്കു​ന്ന​തു​ക​ണ്ട് സം​ശ​യം തോ​ന്നി പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്.​തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്.

ചി​ത്ര​ര​ച​ന, പെ​യി​ന്‍റിം​ഗ് മ​ത്സ​രം ഒ​ന്പ​തി​ന്

നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് ന​ട​ക്കു​ന്ന സി​പി​ഐ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ൻ​പ​തി​ന് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​ന, പെ​യി​ന്‍റിം​ഗ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.​പ​തി​നൊ​ന്നാം ക​ല്ല് വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്ര​ത്തി​ൽ രാ​വി​ലെ 9.30 മു​ത​ൽ ന​ഴ്സ​റി, എ​ൽ​പി, യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് മ​ത്സ​രം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ളവർ എ​ട്ടി​നു വൈ​കു​ന്നേ​രം നാ​ലി​നു മു​ന്പ് 99 954 89142, 9946389860, 9544058942, 8589060738 എ​ന്നി ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.