ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട്ര് ഒ​ഴി​വ്
Wednesday, July 6, 2022 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ല്‍ ഗ​വ. ഐ​ടി​ഐ​യി​ല്‍ ഇ​ല​ക്ട്രോ​പ്ലേ​റ്റ​ര്‍ ട്രേ​ഡി​ല്‍ ജൂ​ണി​യ​ര്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍ ത​സ്തി​ക​യി​ല്‍ മു​സ്‌​ലിം വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്കു​ള്ള അ​ഭി​മു​ഖം നാ​ളെ ന​ട​ക്കും. ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ല്‍ നാ​ഷ​ണ​ല്‍ ട്രേ​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും മൂ​ന്നു​വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്തി​പ​രി​ച​യ​വും അ​ല്ലെ​ങ്കി​ല്‍ നാ​ഷ​ണ​ല്‍ അ​പ്ര​ന്‍റി​സ്ഷി​പ്പ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഒ​രു വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്തി​പ​രി​ച​യ​വു​മാ​ണ് യോ​ഗ്യ​ത. കെ​മി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗി​ല്‍ ഡി​പ്ലോ​മ​യോ ഡി​ഗ്രി​യോ ഉ​ള്ള​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം.​യോ​ഗ്യ​ത​യു​ള്ള​വ​ര്‍ അ​സ​ല്‍ രേ​ഖ​ക​ള്‍ സ​ഹി​തം രാ​വി​ലെ 10.30 ന് ​ഐ​ടി​ഐ​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ണ്‍: 0470 2622391.

പ്ര​തി​ഭ​ക​ൾ​ക്ക് അ​നു​മോ​ദ​നം

വി​ഴി​ഞ്ഞം: തെ​ക്കും​ഭാ​ഗം മു​സ് ലിം ​ജ​മാ​അ​ത്തി​ലെ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും സം​സ്ഥാ​ന ബോ​ക്സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പ് മ​ത്സ​ര​ത്തി​ൽ 71 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യ വി​ഴി​ഞ്ഞം ചെ​റു​മ​ണ​ൽ കു​ഴി​യി​ൽ അ​ബ്ദു​ൾ റ​സാ​ഖി​നെ​യും അ​നു​മോ​ദി​ച്ചു. ജ​മാ​അ​ത്ത് ചീ​ഫ് ഇ​മാം യ​ഹ്യ ബാ​ഖ​വി അ​നു​മോ​ദ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഡോ. ​എ​ച്ച്.​എ. റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.