മു​ന്ന​റി​യിപ്പ് അ​വ​ഗ​ണി​ച്ച് മ​ത്സ്യ​ബ​ന്ധം: മൂ​ന്ന് വ​ള്ള​ങ്ങ​ൾ പി​ടി​കൂ​ടി
Wednesday, July 6, 2022 11:34 PM IST
വി​ഴി​ഞ്ഞം: അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യിപ്പ് അ​വ​ഗ​ണി​ച്ച് ചെ​റു മീ​നു​ക​ളെ പി​ടി​ക്കു​ന്ന​ത് തു​ട​രു​ന്നു. അ​യി​ല മീ​ൻ കു​ഞ്ഞു​ങ്ങ​ളു​മാ​യെ​ത്തി​യ വി​ഴി​ഞ്ഞം സ്വ​ദേ​ശി​ക​ളു​ടെ മൂ​ന്ന് വ​ള്ള​ങ്ങ​ൾ ഇ​ന്ന​ലെ പി​ടി​കൂ​ടി.
ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​ത്ത് അ​നു​വ​ധ​നീ​യ​മ​ല്ലാ​ത്ത മീ​ൻ കു​ഞ്ഞു​ങ്ങ​ളെ പി​ടി​കൂ​ട​രു​തെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​റ്റി​ൽ ഉ​ച്ച​ഭാ​ഷി​ണി​വ​ഴി​യും പ​ള്ളി​ക​ൾ മു​ഖാ​ന്തി​ര​വും മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് വി​ഴി​ഞ്ഞം ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ എ​ത്തി​യ മൂ​ന്ന് വ​ള​ള​ങ്ങ​ളി​ൽ അ​യ​ല കു​ഞ്ഞു​ങ്ങ​ളെ പി​ടി​ച്ചു​കൊ​ണ്ടു​വ​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. നി​യ​മ ലം​ഘ​നം ക​ണ്ടെ​ത്തി​യ​തോ​ടെ​ഫി​ഷ​റീ​സ് അ​ധി​കൃ​ത​രും മ​റൈ​ൻ​എ​ൻ​ഫോ​ഴ്സും പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി.