നെ​യ്യാ​റി​ല്‍ കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Wednesday, July 6, 2022 1:15 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റി​ൽ കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. പെ​രു​ന്പ​ഴു​തൂ​ര്‍ മു​ട്ട​യ്ക്കാ​ട് എ​ള്ളു​വി​ള വീ​ട്ടി​ല്‍ ബി​നു​വി​ന്‍റെ​യും സി​ന്ധു​വി​ന്‍റെ​യും മ​ക​ന്‍ വൈ​ഷ്ണ​വ് (16)ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം നെ​യ്യാ​റി​ല്‍ കു​ളി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു പെ​രു​ന്പ​ഴു​തൂ​ര്‍ ഗ​വ. ഹൈ​സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ വൈ​ഷ്ണ​വ്. ഇ​ന്ന​ലെ രാ​വി​ലെ സ്കൂ​ബാ ടീം ​എ​ത്തി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് വൈ​ഷ്ണ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.