എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ
Tuesday, July 5, 2022 11:58 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ര​ക മ​യ​ക്കു​മ​രു​ന്ന് ഇ​ന​ത്തി​ൽ​പ്പെ​ട്ട എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ജി. ​സ്പ​ർ​ജ​ൻ കു​മാ​ർ അ​റി​യി​ച്ചു. നേ​മം പൊ​ന്നു​മം​ഗ​ലം വാ​ണി​യം വി​ളാ​കം വീ​ട്ടി​ൽ അ​സ​റു​ദീ​ (32)നെ​യാ​ണ് നേ​മം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.
നേ​മം, പ്രാ​വ​ച്ച​മ്പ​ലം ഭാ​ഗ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്ന അ​സ​റു​ദ്ദീ​നെ കു​റി​ച്ച് ഫോ​ർ​ട്ട് എ​സി​പി ഷാ​ജി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ളാ​യി ഇ​യാ​ൾ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പ​ഴ​യ കാ​ര​ക്ക​മ​ണ്ഡ​പം ജം​ഗ്ഷ​നി​ൽ വ​ച്ച് മ​യ​ക്കു​മ​രു​ന്ന് കൈ​മാ​റാ​നെ​ത്തി​യ സ​മ​യ​ത്താ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
വി​ൽ​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന എം​ഡി​എം​എ​യും ക​ഞ്ചാ​വു പൊ​തി​ക​ളും മ​യ​ക്കു​മ​രു​ന്നു​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തി കി​ട്ടി​യ പ​ണ​വും പ്ര​തി​യി​ൽ നി​ന്നു ക​ണ്ടെ​ടു​ത്തു. നേ​മം എ​സ്എ​ച്ച്ഒ ര​ഗീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ വി​പി​ൻ, പ്ര​സാ​ദ്, മ​ധു മോ​ഹ​ൻ, എ​എ​സ്ഐ ശ്രീ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ അ​ഭി​റാം, ശ്രീ​കാ​ന്ത്, ബി​നു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.