സൂ​ക്ഷ്മ തൊ​ഴി​ല്‍ സം​രം​ഭ യൂ​ണി​റ്റു​ക​ള്‍: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, July 5, 2022 11:58 PM IST
തി​രു​വ​ന​ന്ത​പു​രം: ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൊ​സൈ​റ്റി ഫോ​ര്‍ അ​സി​സ്റ്റ​ന്‍​സ് ടു ​ഫി​ഷ​ര്‍ വി​മ​ണ്‍ മു​ഖാ​ന്തി​രം തീ​ര​മൈ​ത്രി പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ സൂ​ക്ഷ്മ തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ളു​ടെ യൂ​ണി​റ്റു​ക​ള്‍ തു​ട​ങ്ങു​ന്ന​തി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ലെ വ​നി​ത​ക​ള​ട​ങ്ങു​ന്ന ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​ഫ്എ​ഫ്ആ​റി​ൽ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള വ​നി​ത​ക​ള്‍​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്. അ​പേ​ക്ഷ​ക​ര്‍ 20 നും 50 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​യി​രി​ക്ക​ണം. 15 പേ​ര​ട​ങ്ങു​ന്ന ഒ​രു ഗ്രൂ​പ്പി​ന് പ​ര​മാ​വ​ധി അ​ഞ്ചു ല​ക്ഷം രൂ​പ (ഒ​രാ​ള്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ വ​രെ) ​ഗ്രാ​ന്‍റാ​യി ല​ഭി​ക്കും.
അ​പേ​ക്ഷ​ക​ര്‍ തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ താ​മ​സ​മു​ള്ള​വ​രാ​യി​രി​ക്ക​ണം. അ​പേ​ക്ഷാ ഫോം ​വി​ഴി​ഞ്ഞം ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സ്, ജി​ല്ല​യി​ലെ വി​വി​ധ മ​ത്സ്യ​ഭ​വ​ന്‍ ഓ​ഫീ​സു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ക്കു​മെ​ന്ന് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ അ​താ​ത് മ​ത്സ്യ​ഭ​വ​ന്‍ ഓ​ഫീ​സു​ക​ളി​ല്‍ എ​ത്തി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ജൂ​ലൈ ഏ​ഴ്. ഫോ​ണ്‍ ന​മ്പ​ര്‍: 9847907161, 9895332871.