യു​വാ​വി​നെ ആ​ക്ര​മി​ച്ചു കവർച്ച നടത്തിയ കേ​സ്: ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​ധാ​ന പ്ര​തി പി​ടി​യി​ൽ
Tuesday, July 5, 2022 11:58 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി യു​വാ​വി​നെ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഘ​ത്തി​ലെ പ്ര​ധാ​ന പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ജി. ​സ്പ​ർ​ജ​ൻ കു​മാ​ർ അ​റി​യി​ച്ചു. തി​രു​വ​ല്ലം കോ​ളി​യൂ​ർ വാ​ഴ​ത്തോ​ട്ടം മേ​ലെ പു​ത്ത​ൻ വീ​ട്ടി​ൽ ന​ന്ദു എ​ന്നു വി​ളി​ക്കു​ന്ന അ​ജി​ത് (22) നെ​യാ​ണ് നേ​മം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
2020 ഒ​ക്ടോ​ബ​ർ മാ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ബൈ​ക്ക് ഓ​ടി​ക്കാ​ൻ ന​ൽ​കാ​ത്ത​തി​ലു​ള്ള വി​രോ​ധം മൂ​ലം അ​ഖി​ൽ ദേ​വ് എ​ന്ന​യാ​ളെ​യാ​ണ് അ​ജി​ത് ഉ​ൾ​പ്പെ​ട്ട സം​ഘം വാ​ളും വെ​ട്ടു​ക​ത്തി​യു​മാ​യി മാ​ര​ക​മാ​യി ആ​ക്ര​മി​ച്ച് ബൈ​ക്കും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന​ത്. സം​ഘ​ത്തി​ലെ ദീ​പു, വി​ഷ്ണു, ദീ​ലീ​പ്, വി​ഷ്ണു എ​ന്നി​വ​രെ പോ​ലീ​സ് നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. ര​ണ്ട് വ​ർ​ഷ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പി​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ജി​ത് പി​ടി​യി​ലാ​യ​ത്. തി​രു​വ​ല്ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വാ​ഹ​നം ത​ക​ർ​ത്ത കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്.
ഫോ​ർ​ട്ട് എ​സി​പി ഷാ​ജി​ക്ക് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നേ​മം എ​സ്എ​ച്ച്ഒ ര​ഗീ​ഷ് കു​മാ​ർ, എ​സ്ഐ​മാ​രാ​യ വി​പി​ൻ, പ്ര​സാ​ദ്, സു​ബ്ര​മ​ണ്യ​ൻ പോ​റ്റി, എ​എ​സ്ഐ​മാ​രാ​യ പ​ത്മ​കു​മാ​ർ, ശ്രീ​കു​മാ​ർ, എ​സ് സി​പി​ഒ മ​ണി​മേ​ഖ​ല, സി​പി​ഒ​മാ​രാ​യ ഗി​രി, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബി​നു, ഗോ​പ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.