കെ. ക​രു​ണാ​ക​രന്‍റെ 104-ാം ജന്മവാർഷിക അ​നു​സ്മ​ര​ണം നടത്തി
Tuesday, July 5, 2022 11:58 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ഐ​എ​ൻ​ടി​യു​സി​യു​ടെ സ്ഥാ​പ​ക നേ​താ​വ് കെ. ​ക​രു​ണാ​ക​ര​ന്‍റെ 104-ാമ​ത് ജ​ന്മ​ദി​നാ​ച​ര​ണം ജി​ല്ല​യി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി. ജി​ല്ല​യി​ലു​ട​നീ​ളം ഐ​എ​ൻ​ടി​യു​സി​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള വി​വി​ധ യൂ​ണി​നു​ക​ളു​ടെ​യും യൂ​ണി​റ്റു​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കെ. ​ക​രു​ണാ​ക​ര​ന്‍റെ ഛായാ​ചി​ത്ര​ത്തി​ന് മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ദീ​പം തെ​ളി​യി​ക്ക​ലും മ​ധു​ര പ​ല​ഹാ​ര വി​ത​ര​ണ​വും ന​ട​ത്തി.
വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കെ. ​ക​രു​ണാ​ക​ര​ന്‍റെ പേ​രി​ൽ ഉ​പ​കാ​ര​ങ്ങ​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് കെ. ​ക​രു​ണാ​ക​ര​ൻ സ്മാ​ര​ക ഐ​എ​ൻ​ടി​യു​സി ആ​സ്ഥാ​ന​മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. പ്ര​താ​പ​ൻ നി​ർ​വ​ഹി​ച്ചു.
ദേ​ശീ​യ പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം വി.​ജെ. ജോ​സ​ഫ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി . സം​സ്ഥാ​ന ജി​ല്ലാ നേ​താ​ക്ക​ളാ​യ വെ​ട്ടു​റോ​ഡ് സ​ലാം, പു​ത്ത​ൻ​പ​ള്ളി നി​സാ​ർ, ആ​ർ.​എ​സ്‌. വി​മ​ൽ​കു​മാ​ർ, എ.​എ​സ്. ച​ന്ദ്ര​പ്ര​കാ​ശ്, വ​ഴി​മു​ക്ക് സെ​യ്യ​ദ​ലി, ര​ജ​നി, ച​ന്ദ്ര​ബാ​ബു വെ​ട്ടു​കാ​ട്, ഷ​മീ​ർ വ​ള്ള​ക്ക​ട​വ്, വി​പി​ൻ, സി.​ജെ. ലാ​ല​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഡിസിസി ഓഫീസിൽ പുഷ്പാർച്ചന നടത്തി

മു​ൻ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ന്‍റെ 104ാം ജ​ന്മ​വാ​ര്‍​ഷി​ക ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഡി​സി​സി ഓ​ഫീ​സി​ല്‍ ന​ട​ത്തി​യ അ​നു​സ്മ​ര​ണ ച​ട​ങ്ങ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍. ശ​ക്ത​ന്‍, വി.​എ​സ്. ശി​വ​കു​മാ​ര്‍, എം.​എ. വാ​ഹി​ദ്, വി​തു​ര ശ​ശി, മു​ട​വ​ന്‍​മു​ഗ​ള്‍ ര​വി, ക​ട​കം​പ​ള്ളി ഹ​രി​ദാ​സ്, ചെ​മ്പ​ഴ​ന്തി അ​നി​ല്‍, ആ​ര്‍. ഹ​രി​കു​മാ​ര്‍, എം. ​ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍, പാ​ള​യം ഉ​ദ​യ​ന്‍, അ​ഭി​ലാ​ഷ് ആ​ര്‍. നാ​യ​ര്‍, ജ​ലീ​ല്‍ മു​ഹ​മ്മ​ദ്, പ്രേം​ജി, മ​ണ​ക്കാ​ട് രാ​ജേ​ഷ്, ജോ​ര്‍​ജ് ലൂ​യി​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.