വായ്പ വിതരണം ഉദ്ഘാടനം ചെയ്തു
Tuesday, July 5, 2022 11:57 PM IST
വെ​ഞ്ഞാ​റ​മൂ​ട്: എ​സ്എ​ൻ​ഡി​പി യോ​ഗം വാ​മ​ന​പു​രം യൂ​ണി​യ​ന്‍റെ കീ​ഴി​ലു​ള്ള ശാ​ഖ​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച വാ​യ്പ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കു​മാ​ര​നാ​ശാ​ൻ സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ന് 10 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ന​ൽ​കി​ക്കൊ​ണ്ട് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ വേ​ണു കാ​ര​ണ​വ​ർ നി​ർ​വ​ഹി​ച്ചു. സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ യൂ​ണി​യ​ൻ കൗ​ൺ​സി​ല​ർ ബാ​ബു​ജി കു​തി​ര​ത്ത​ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​മ​ന​പു​രം എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ന്‍റെ കീ​ഴി​ലു​ള്ള സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ളി​ൽ വാ​യ്പ ആ​വ​ശ്യ​മു​ള്ള സം​ഘ​ങ്ങ​ൾ ശാ​ഖ ഭാ​ര​വാ​ഹി​ക​ൾ മു​ഖേ​ന യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി​യു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

ആറ്റിങ്ങലിൽ ക​ട ഉ​ട​മ​യെ ആ​ക്ര​മി​ച്ചു

ആ​റ്റി​ങ്ങ​ൽ: മൂ​ന്നു​മു​ക്കി​ലെ ജ്യൂ​സ് സ്റ്റാ​ൻ​ഡ് ഉ​ട​മ ഡി​ജോ​യി​യെ നാ​ലം​ഗ സം​ഘം ആ​ക്ര​മി​ച്ചു. പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ട​യി​ൽ നി​ന്നും ആ​ഹാ​രം ക​ഴി​ച്ച ശേ​ഷം പോ​യ സം​ഘം തി​രി​ച്ചെ​ത്തി​യാ​യി​രു​ന്നു ക​ട ഉ​ട​മ​യെ ആ​ക്ര​മി​ച്ച​ത്. പൊ​റോ​ട്ട​യ്ക്ക് വി​ല കൂ​ടു​ത​ലാ​യി ഈ​ടാ​ക്കി എ​ന്നാ​ക്രോ​ശി​ച്ചു കൊ​ണ്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. ക​ട​യി​ലു​ണ്ടാ​യി​രു​ന്ന മി​ൽ​ക്ക് ട്രേ ​കൊ​ണ്ട് ഡി​ജോ​യി​യെ അ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഡി​ജോ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ലാ​ണ്. നെ​ടു​മ​ങ്ങാ​ട് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​റി​ലാ​യി​രു​ന്നു സം​ഘ​മെ​ത്തി​യ​ത്. ഇ​ത് കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.