തിരുവനന്തപുരം: കലാപ്രേമി പത്രാധിപസമിതി അംഗമായിരുന്ന പി.എസ്. സുബൈദ ബീവിയുടെ നാല്പതാം ചരമദിനത്തോടനുബന്ധിച്ച് ബലിപെരുന്നാള്‍ വെള്ള വസ്ത്രങ്ങള്‍ വള്ളക്കടവ് ജവാഹിറുല്‍ ഉലൂം അറബി കോളജിലെ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു. അനുസ്മരണ ചടങ്ങ് യുഡിഎഫ് കണ്‍വീനർ എം.എം. ഹസന് ഉദ്ഘാടനം ചെയ്തു.
പടവന്‍കോട് മുസ് ലിം ജമാഅത്ത് പ്രസിഡന്റ് എം.എ. റഹീം അധ്യക്ഷത വഹിച്ച ചടങ്ങില്‍ വള്ളക്കടവ് മുസ് ലിം ജുമാമസ്ജിദ് ഇമാം അനസ് മിസ്ബാഹി ജവാഹിറുല്‍ ഉലൂം, അറബി കോളേജ് മുദരിസുമാരായ ജാബിര്‍ ഫാളിലി നടയറ, ഹാരിസ് ജവാഹിരി പൂഴനാട്, തിരുവനന്തപുരം മുസ് ലിം അസോസിയേഷന് പ്രസിഡന്റ് നാസര്‍ കടയറ, കിംസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം. നജീബ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. എം.ആര്. തമ്പാന്, സാബു കോട്ടപ്പുറം, പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, ഹാജി എ.എം. ബദറുദ്ദീന്‍ മൗലവി, ഹാജി അട്ടക്കുളങ്ങര ഷംസുദ്ദീന്, എ. സൈഫുദ്ദീന് ഹാജി, വൈ.എം. താജുദ്ദീന്, കരമന ബയാര്‍, അഡ്വ. ശബ്ന റഹീം, മുഹമ്മദ് അസ് ലം ഷൈജു ആല്‍ഫി ഡേവിഡ് തുടങ്ങിയവര്‍ പ്രസംഗിച്ചു.