ഞാ​റ്റു​വേ​ല ച​ന്ത​യു​മാ​യി ചി​റ​യി​ന്‍​കീ​ഴ് പ​ഞ്ചാ​യ​ത്ത്
Tuesday, July 5, 2022 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ന്‍​കീ​ഴ് പ​ഞ്ചാ​യ​ത്തി​ല്‍ ഞാ​റ്റു​വേ​ല ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് പി. ​മു​ര​ളി നി​ര്‍​വ​ഹി​ച്ചു. പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്ലാ ക​ര്‍​ഷ​ക​ര്‍​ക്കും ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി പ്ര​കാ​രം പ​ച്ച​ക്ക​റി തൈ​ക​ളും വി​ത്തു​ക​ളും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. കൂ​ടാ​തെ വി​വി​ധ വി​ത്തു​ക​ളു​ടെ​യും തൈ​ക​ളു​ടെ​യും ന​ടീ​ല്‍ വ​സ്തു​ക്ക​ളു​ടെ​യും ജൈ​വ പ​ച്ച​ക്ക​റി​ക​ളു​ടെ​യും വി​ല്പ​ന​യും പ്ര​ദ​ര്‍​ശ​ന​വും ഒ​രു​ക്കി​യി​രു​ന്നു. ആ​ഴ്ച ച​ന്ത​യും മി​ക​ച്ച രീ​തി​യി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.
കൃ​ഷി​ഭ​വ​ന്‍ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ എം.​എ. വാ​ഹി​ദ്, രേ​ണു​ക മാ​ധ​വ​ന്‍, പി. ​മ​ണി​ക​ണ്ഠ​ന്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ എ. ​നൗ​ഷാ​ദ്, കൃ​ഷി ഓ​ഫീ​സ​ര്‍ അ​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.