പെ​യ്ഡ് അ​പ്ര​ന്‍റീ​സ്ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം
Tuesday, July 5, 2022 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പി​ന്‍റെ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഓ​ഫീ​സി​ന് കീ​ഴി​ല്‍ ആ​റു മാ​സ​ത്തെ പെ​യ്ഡ് അ​പ്ര​ന്‍റി​സ്ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജേ​ണ​ലി​സം, പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ബി​രു​ദ​മോ ബി​രു​ദാ​ന്ത​ര​ബി​രു​ദ​മോ അ​ല്ലെ​ങ്കി​ല്‍ അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് പി​ജി ഡി​പ്ലോ​മ​യോ നേ​ടി​യ​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം.
അ​പേ​ക്ഷ​ക​ര്‍ 2020-21, 2021- 2022 അ​ധ്യ​യ​ന വ​ര്‍​ഷ​ങ്ങ​ളി​ല്‍ കോ​ഴ്സ് പാ​സാ​യ​വ​ര്‍ ആ​യി​രി​ക്ക​ണം. പ്ര​തി​മാ​സം 8000 രൂ​പ സ്റ്റൈ​പ​ന്‍റ് ന​ല്‍​കും. 2022 ഓ​ഗ​സ്റ്റ് മു​ത​ല്‍ 2023 ജ​നു​വ​രി വ​രെ​യാ​ണ് അ​പ്ര​ന്‍റീ​സ്ഷി​പ്പി​ന് അ​വ​സ​രം.
യോ​ഗ്യ​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ര്‍​പ്പ്, ബ​യോ​ഡാ​റ്റ എ​ന്നി​വ സ​ഹി​തം ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ്, സി​വി​ല്‍ സ്റ്റേ​ഷ​ന്‍, കു​ട​പ്പ​ന​ക്കു​ന്ന്, തി​രു​വ​ന​ന്ത​പു​രം 695 043 എ​ന്ന വി​ലാ​സ​ത്തി​ലോ [email protected] gmail.com എ​ന്ന ഇ​മെ​യി​ല്‍ വി​ലാ​സ​ത്തി​ലോ അ​പേ​ക്ഷി​ക്ക​ണം. 11ന് ​വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. ത​പാ​ലി​ല്‍ അ​യ​ക്കു​മ്പോ​ള്‍ ക​വ​റി​ന്‍റെ പു​റ​ത്ത് അ​പ്ര​ന്‍റീ​സ്ഷി​പ്പ് 2022 എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം.