അ​ധ്യാ​ത്മ രാ​മാ​യ​ണം പ​ഠ​ന പ​ര​ന്പ​ര 16ന് ​തു​ട​ങ്ങും
Tuesday, July 5, 2022 11:52 PM IST
വെ​ഞ്ഞാ​റ​മൂ​ട് : ജീ​വ​ക​ല ക​ലാ സാം​സ്കാ​രി​ക മ​ണ്ഡ​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന തു​ഞ്ച​ത്ത് രാ​മാ​നു​ജ​ൻ എ​ഴു​ത്ത​ച്ഛ​ന്‍റെ അ​ധ്യാ​ത്മ രാ​മാ​യ​ണം (കി​ളി​പ്പാ​ട്ട്) പ​ഠ​ന പ​ര​മ്പ​ര 16ന് ​ആ​രം​ഭി​ച്ച് ഓ​ഗ​സ്റ്റ് 17 ന് ​ശ്രീ​രാ​മ പ​ട്ടാ​ഭി​ഷേ​ക​ത്തോ​ടെ സ​മാ​പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​ധ്യാ​ത്മ​രാ​മാ​യ​ണം പ​ഠ​ന പ​രമ്പ​ര​യു​ടെ ഉ​ദ്ഘാ​ട​നം 16ന് ​വെ​ഞ്ഞാ​റ​മൂ​ട് സി​പി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മു​ൻ ഡി​ജി​പി ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് നിർവഹിക്കും. തു​ട​ർ​ന്ന് എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30 മു​ത​ൽ ഭാ​ഷാ​പ​ഠ​ന ക്ലാ​സു​ക​ൾ ജീ​വ​ക​ലാ ഹാ​ളി​ൽ ന​ട​ക്കും. ഇ​തി​നോ​ട് അ​നു​ബ​ന്ധി​ച്ച് രാ​മാ​യ​ണ​ത്തെ ആ​സ്പ​ദ​മാ​ക്കി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. രാ​മാ​യ​ണ പാ​രാ​യ​ണം, പ്ര​ശ്നോ​ത്ത​രി, ലേ​ഖ​ന​മെ​ഴു​ത്ത് എ​ന്നി​വ​യി​ൽ വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്കാ​ണ് മ​ത്സ​രം. ഒ​ൻ​പ​തി​നു ജീ​വ​ക​ല​യി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9946555041 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജീ​വ​ക​ല പ്ര​സി​ഡ​ന്‍റ് എം.​എ​ച്ച്. നി​സാ​ർ, സെ​ക്ര​ട്ട​റി വി.​എ​സ്. ബി​ജു​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.